എന്താണ് ശത്രു ദോഷം കാരണങ്ങൾ പരിഹാരങ്ങൾ
എവിടെ നോക്കിയാലും അസൂയാലുക്കളും നമ്മുടെ ഉയർച്ച ഇഷ്ട്ടപെടാത്തവരുമാണ് കലിയുഗത്തിൽ അധികവും .പൂജയും ജ്യോതിഷവും മറ്റും ദുരുപയോഗപ്പെടുത്തി മറ്റുള്ളവരെ നശിപ്പിക്കാനായി ഉപയോഗിക്കുന്നവരും കുറവല്ല .ഏറെ പറയണ്ടല്ലോ നമ്മുടെ ബന്ധുക്കൾ ,സുഹൃത്തുക്കൾ ,സഹോദരങ്ങൾ ഇവരെ പോലും കലിയുഗത്തിൽ കലി നമ്മുടെ ശത്രുക്കൾ ആക്കുന്ന പ്രവണത സാധാ നമ്മൾ കാണുന്നതാണല്ലോ .അതുപോലെ പലവിധ പീഡനങ്ങൾ ഇപ്പോൾ സർവ്വ സാധാരണം അല്ലെ .പത്രം വായിക്കാൻ ഇരുന്നാൽ ഇത് തന്നെ ആണല്ലോ മിക്കപ്പോളും പ്രധാന വാർത്ത .അതുപോലെ തന്നെ തൊഴിൽ മേഖലയിൽ ഉള്ള ശത്രു ദോഷം .ഒരാൾ ഉയരുന്നത് ഇഷ്ട്ടമില്ലാത്ത ചിലർ ഉണ്ട് അങ്ങനെ ഉള്ളവരെ ആണ് ഏറ്റവും ശ്രദ്ധിക്കേണ്ടത് .ഇങ്ങനെ ഉള്ളവർ വല്ല പ്രസാദവും മറ്റും കൊണ്ടുവന്നാൽ ഒരു കാരണ വശാലും കൈകൊണ്ടു മേടിക്കാതിരിക്കുക.പറ്റുമെങ്കിൽ വീട്ടിൽ അത് വെക്കാതിരിക്കാൻ കൂടി ശ്രദ്ധിക്കുക .പല ദുഷ്കര്മങ്ങളിൽ കൂടി കൊണ്ട് വരുന്നതാകാൻ സാധ്യത ഉണ്ട് .എന്ത് തന്നെ ആയാലും പേടിച്ചു ജീവിക്കാൻ പറ്റില്ലല്ലോ പരിഹാരം വേണമല്ലോ ഇങ്ങനെ ഉള്ള കാര്യങ്ങൾക്കു അതിനായുള്ള ചില പരിഹാരങ്ങൾ നിർദ്ദേശിക്കാം .
ആദ്യമായി സമയം ഉള്ളപ്പോൾ ഓം നമോ നാരായണ എന്ന മന്ത്രം ജപിക്കുക നമ്മുടെ സ്ഥിതി എന്ന അവസ്ഥക്ക് കാരണ ഭൂതൻ സാക്ഷാൽ മഹാവിഷ്ണു ആണല്ലോ
രണ്ടാമതായി പിതൃക്കൾക്ക് ഉള്ള ബലി മുടക്കരുത് ഒരു കാരണവശാലും പിതൃക്കളുടെ അനുഗ്രഹം ഉണ്ടെകിൽ ഒരു കൈവിഷവും നമ്മളെ ഏശില്ല
മൂന്നാമതായി നല്ല ഒരു കർമിയെ കൊണ്ട് ഒരു മഹാസുദര്ശന യന്ത്രം എഴുതി വീട്ടിൽ സൂക്ഷിക്കുക ഒരു ശത്രുവും വീടിന്റെ അടുത്ത് വരില്ല
നാലാമതായി കുടുംബക്ഷേത്രം ഉണ്ടെങ്കിൽ അവിടെ ശത്രു സംഹാര അർച്ചന നടത്തുക
അഞ്ചാമതായി സാളഗ്രാമം വിഷ്ണു ക്ഷേത്രത്തിൽ സമർപ്പിക്കുക ശത്രുദോഷം മാറണം എന്ന് പ്രാർഥിച്ചു നാല്പത്തി ഒന്ന് തവണ മുഖത്തു ഉഴിഞ്ഞ ശേഷം
നല്ല ഒരു കർമ്മിയെക്കൊണ്ട് സഹാത്രുസംഹാര മാത്രം ജപിച്ച ചരട് അരയിൽ കെട്ടുക അത് എഴുതിയ തകിടും കൂടെ ഉണ്ടെങ്കിൽ ഉത്തമം
അടുത്തതായി ക്ഷേത്രദർശനം നടത്തുമ്പോൾ അവിടുത്തെ പ്രധാന ദേവന് ഒരു മാല സമർപ്പിക്കുക .വിഷ്ണു ആണെങ്കിൽ തുളസിയും ,ശിവൻ ആണെങ്കിൽ കുവളവും ,ദേവി ആണെകിൽ തെറ്റിയും ഉത്തമം
സ്ഥിരമായ ഈശ്വര വിശ്വാസവും ,നന്മ നിറഞ്ഞ ജീവിതചര്യയും ഉണ്ടെങ്കിൽ ഒരു ശത്രു ബാധയും നിങ്ങളെ
അലട്ടുകയില്ല
Post a Comment