Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

സ്ത്രീജാതകം ലക്ഷണം വിവാഹം കഴിക്കാൻ പോകുന്നതും കഴിച്ചവരും അറിയാൻ


ഓരോ നാളുകളും എടുത്തു വിശദമായി ആണ് കാര്യങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത് അതിനാൽ തന്നെ ക്ഷമയോടും ശ്രദ്ധയോടും അവരവരുടെ കാര്യങ്ങൾ  മനസിലാക്കുക .

 

അശ്വതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീ സൗന്ദര്യം, അധികമായ ധനസ്ഥിതി, കണ്ണിനു കൗതുകത്തെ ജനിപ്പിക്കുന്ന ആകൃതി, എല്ലാവി ധത്തിലും ഉള്ള സുഖപുഷ്ടി, ശുചിത്വം, ദേവഭക്തി, ഗുരുഭക്തി

എന്നി ഗുണങ്ങൾ ഉള്ളവൾ ആയി ഭവിക്കുന്നതായിരിക്കും  .

 

ഭരണി നക്ഷത്രത്തിൽ ജനിച്ചവൾ കലഹപ്രിയരും ,ദുഷ്ടസ്വഭാവം ഉള്ളവരും ,ധനം കുറവുള്ളവരും ,ഉള്ള പ്രതാപം സ്വന്തം സ്വഭാവം കൊണ്ട് നശിപ്പിക്കാൻ സാധ്യത ഉള്ളവരും .വസ്ത്ര ധാരണത്തിൽ ഒട്ടും താത്പര്യം ഇല്ലാത്തവരും .പെട്ടെന്ന് കോപിക്കുന്നവരും ആകുന്നു .

 

കാർത്തിക നക്ഷത്രത്തിൽ ജനിച്ച സ്ത്രീ അധികമായ കോപം, പ്രശ്നങ്ങൾക്കും  കലഹത്തിലും താല്പര്യം, വൈരാഗ്യവിചാരം എന്നിവ അധികമായി കാണിക്കുന്നവരും , ബന്ധുക്കളില്ലാത്തവളായും ആരോഗ്യക്കുറവുള്ളവരും , കഫാധിക്യവും അതുസംബന്ധമായ രോഗങ്ങൾ ഉള്ളവരും ആയിരിക്കും .

 

 രോഹിണി നക്ഷത്രത്തിൽ ജനിച്ചവൾ ശരീരസൗന്ദര്യവും ശുചിത്വ വും അവധാനബുദ്ധിയും ഭർത്താവിങ്കലും മാതാപിതാക്കന്മാരിലും ഭക്തി യും നല്ല പുത്രന്മാരും പുത്രികളും സമ്പത്തും ഉള്ളവളായി ഭവിക്കും .

 

 മകയിരം നാളിൽ ജനിച്ചവൾ മാന്യയായും നല്ല രൂപഗുണവും പ്രസന്നമായ വാക്കും ഉള്ളവളായും ആഭരണങ്ങളിൽ സന്തോഷം, പല വിധത്തിലുള്ള ദ്രവ്യങ്ങളിലും വസ്ത്രങ്ങളിലും താല്പര്യം, നല്ല പുത്രന്മാർക്കു ജന്മം നല്കാൻ കഴിവുള്ളവളും  , ധർമ്മത്തെ ആചരി ക്കുന്നവളായും ഭവിക്കും.

 

 

തിരുവാതിര നാളിൽ ജനിച്ചവൾ അന്യസ്ത്രീകളോടും കോപതോട് പെരുമാറുകയും , ദുഷ്ടസ്വഭാവത്തോടും കൂടിയവളായും കഫപിത്തപ്രകൃതി യായും അന്യന്മാരുടെ ദൂഷ്യങ്ങളെ അന്വേഷിക്കുന്നവളായും  കൃത്രിമമായ പാണ്ഡിത്യവും കാണിക്കുന്നവളായും ഭവിക്കുന്നതായിരിക്കും .

 

പുണർതം നാളിൽ ജനിച്ചവൾ ഡംഭമില്ലാത്തവളായും പ്രസിദ്ധിയും അറിവും പുണ്യകാര്യങ്ങളിൽ താല്പര്യവും നല്ല സ്വഭാവമുള്ളവളായും ധർമ്മകാര്യങ്ങളിൽ താല്പര്യമുള്ളവളായും സുന്ദരിയായും മറ്റുള്ളവരാൽ പൂജിതയായും എപ്പോഴും ഭർത്താവിനോടു കൂടിയവളായും ഭവിക്കും.

 

 പൂയം നാളിൽ ജനിച്ച സ്ത്രീ പ്രസിദ്ധങ്ങളായ കൃത്യങ്ങളെ ചെയ്യുന്നവളായും സൗന്ദര്യം, സൗഭാഗ്യം, സൽപുത്രന്മാർ ഈശ്വരഭക്തി ഭക്തി എന്നിഗുണങ്ങളോട് കുടിയവളും , നല്ലമാളികയിൽ അധിവസിച്ചു സുഖ മനുഭവിക്കുന്നവളായും, ബന്ധുക്കളിൽ പ്രിയമുള്ളവളായും ഭവിക്കും.

 

ആയില്യം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ സൗന്ദര്യമില്ലാത്തവളും എപ്പോഴും വ്യസനത്താൽ പീഡിതയും ഒരു പ്രവൃത്തിയും ചെയ്യാത്തവളും ഏറ്റവും കഠിനമായി സംസാരിക്കുന്നവളും സകല കൃത്യങ്ങളേയും ഉപേക്ഷിച്ചവളും അഹങ്കാരവും  കാപട്യക്കാരികളും ആയിരിക്കും

 

മകം നാളിൽ ജനിച്ചവൾ വളരെ ശ്രതുപക്ഷം ഉള്ളവളായും ഏറ്റവും ശ്രീമതിയായും പാപകർമ്മങ്ങളെ തീരെ ഉപേക്ഷിച്ചവളായും ഗുരുക്കുന്മാരിലും ഈശ്വരനിലും  ഭക്തിയുള്ളവളായും  രാജ  തുല്യമായ സുഖമനുഭവിക്കുന്നവളായും ഭവിക്കും.

 

പൂരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ശത്രുക്കളെ ജയിക്കുന്നവളായും സുഭഗയായും നല്ല പുത്രന്മാരോടുകൂടിയവളായും നീതിയിലും വ്യവഹാരത്തിലും സമർത്ഥയായും ശാസ്ത്രങ്ങളിൽ അഭിരുചിയും  കൃതജ്ഞതയും ഉള്ളവളായും പുണ്യത്തെ സമ്പാദിച്ചവളായും ഭവിക്കും.

 

ഉത്രം നാളിൽ ജനിച്ചവൾ സ്ഥിരമായ ബുദ്ധിയും ധനവും ഉള്ളവളായും നീതിജ്ഞയായും ഗൃഹകൃത്യങ്ങളിൽ നിപുണയായും ഗുണവതിയും വ്യസനവും രോഗവും ഇല്ലാത്തവളായും ഭവിക്കും.

 

അത്തം നക്ഷത്രത്തിൽ ജനിച്ചാൽ കൈകളും കണ്ണുകളും കാതുകളും നന്നായിരിക്കുകയും ക്ഷമയും സ്നേഹവും  ഉണ്ടായിരിക്കുകയും ധർമ്മാചാരങ്ങളറിയുന്നവളായും ശോഭനമായ മുഖത്തോടു

കൂടിയവളായും ഉൽകൃഷ്ടസുഖങ്ങളെക്കൊണ്ടു ശരീരപുഷ്ടിയുള്ളവളായും ഭവിക്കും.

 

ചിത്തിര നക്ഷത്രത്തിൽ ജനിക്കുന്നവൾ സുന്ദരികളും നല്ല ആഭരണങ്ങളോടും ശരീരസൗന്ദര്യതോടുകൂടിയവളും ആയിരിക്കും .കൃഷ്ണചതുർദ്ദശിയും ചിത്തിരയും കൂടിയ ദിവസം ജനിക്കു ന്നവൾ വിഷകന്യകയായിട്ടും ശുക്ലപക്ഷചതുർദ്ദശിയും ചിത്തിരയും കൂടിയ ദിവസം ആയാൽ ദരിദ്രയായും കുലടയായും തീരും.

 

ചോതി നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീ പതിവ്രതയായും പുത് ഗുണമുള്ളവളായും സമ്പത്തും സത്യവും ഉള്ളവളായും പതുക്കെ സഞ്ചരിക്കുന്നവളായും ബന്ധുക്കളും യശസ്സും ഉള്ളവളായും ശത്രുസം ഘത്തെ ജയിക്കുന്നവളായും ഭവിക്കും.

 

വിശാഖം നക്ഷത്രത്തിൽ ജനിക്കുന്നവൾക്കു വാക്കും ശരീരവും മനോഹരമായിരിക്കയും സമ്പത്തും ബന്ധുക്കളിൽ പ്രിയവും ഉണ്ടായിരിക്കുകയും ചെയ്യുന്നതായിരിക്കും .

 

 തൃക്കട്ട നക്ഷത്രത്തിൽ ജനിക്കുന്നവൾ സൗന്ദര്യവും പ്രതിഭയും ഏറ്റവും മനോഹരമായ വാക്കും സുഖകാര്യങ്ങളിൽ താല്പര്യവും വള രെ ധനവും സൗഭാഗ്യവും പുത്രന്മാരും ബന്ധുക്കളിൽ സന്തോഷവും സത്യവും ഉള്ളവളായിരിക്കും.

 

മൂലം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ അല്പസുഖവും വൈധവ്യവും ദാരിദ്ര്യവും രോഗപീഡയും വളരെ ശത്രുക്കളുള്ളവളായും ബന്ധുജനങ്ങളില്ലാത്തവളായും ശത്രുക്കളാൽ തോല്പിക്കപ്പെടുന്നവളായും ഏറ്റവും നീച പ്രവർത്തികൾ ചെയുന്നവളായും  ഭവിക്കും.

 

പൂരാടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ സ്വജനങ്ങളിൽ വച്ച് മുഖ്യയും നല്ല പ്രവൃത്തികളെ ചെയ്യുന്നവളായും തുല്യമില്ലാത്ത വീര്യവും സൗന്ദര്യവും ഉള്ളവളായും വിസ്താരമേറിയ കണ്ണുകളോടു കൂടിയവളായും ഭവിക്കും.

 

 ഉത്രാടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ സൗന്ദര്യവും വിനയവും പ്രസിദ്ധിയും പലവിധത്തിലുള്ള സമ്പത്തും സുഖവും പ്രാധാന്യവും മനസ്സന്തോഷവും ഭർത്താവിങ്കൽ പ്രിയവും ഉള്ളവളായും ഭവിക്കും.

 

തിരുവോണം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ അധികമായ രൂപഗുണവും  പാണ്ഡിത്യവും ശാസ്ത്രങ്ങളിൽ താല്പര്യവും അധികമായ മാഹാത്മ്യവും ദാനശീലവും സത്യവും പരോപകാരം ചെയ്യുവാൻ സന്തോഷവും ഉള്ളവളായി ഭവിക്കും.

 

 

അവിട്ടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ കഥകളിൽ താല്പര്യമുള്ളവളും മൃഷ്ടമായ ഭക്ഷണസുഖം പുതിയ വസ്ത്രം ഇവകളോടുകൂടിയും പലവിധത്തിലുള്ള ധനങ്ങളെ ദാനം ചെയ്യുന്നവളും വാഹന ത്തോടുകൂടിയവളും ഗുരുഭക്തയും ഏറ്റവും ഗുണവതിയുമായി ഭവിക്കും.

ചതയം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ഏറ്റവും ജിതേന്ദ്രിയത്വമു ള്ളവളായും സമ്മതയായും സ്വജനങ്ങളിൽ വച്ച് ഏറ്റവും പൂജ്യയായും ദേവപൂജയിലും സജ്ജനത്തെ ആരാധിക്കുന്നതിലും താല്പര്യമുള്ള വളായും സകല കൗതുകങ്ങളും ഉള്ളവളായും ഭവിക്കും.

 

പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീ കുലശ്രഷ്ഠയായും വളരെ സമ്പത്തുള്ളവളായും പുത്രന്മാരിൽ വളരെ അഭിരുചി ഉള്ളവളായും യോഗ്യന്മാർക്ക് ദാനം ചെയ്യുന്നവളായും സജ്ജനസഹവാസ ത്തിൽ താല്പര്യവും വിദ്യയും ധനവും പ്രാധാന്യവും ഉള്ളവളായും ഭവിക്കും.

 

 

ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ഭർത്താവിന്റെ ഹിതത്തെ അനുസരിക്കുന്നവളായും ക്ഷമയും ഗുരുക്കന്മാരിൽ സന്തോഷവും അഹങ്കാരമില്ലാത്തവളും വളരെ സുഖവും വിവേകിയും ദിനകൃത്യങ്ങളിൽ താല്പര്യമുള്ളവളായും ഭവിക്കും.

 

 

രേവതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ഏറ്റവും പൂജ്യയായും വളരെ ബന്ധുക്കളും സ്വഭാവശുദ്ധിയും വതാനുഷ്ഠാനവും തേജസ്സും വളരെ നാല്ക്കാലികൾ ഉള്ളവളായും ശത്രുക്കളെ ജയിക്കുന്നവളായും സുന്ദ രിയായും ഭവിക്കും.


 

അഭിപ്രായങ്ങളൊന്നുമില്ല