Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

ചില വൃക്ഷങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ട് എങ്കിൽ ധനപരമായ ഉയർച്ചക്ക് അത് വളരെ അധികം സഹായിക്കുന്നതായിരിക്കും



ചില വൃക്ഷങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ട് എങ്കിൽ ധനപരമായ ഉയർച്ചക്ക് അത് വളരെ അധികം സഹായിക്കുന്നതായിരിക്കും .വാസ്‌തു ശാസ്ത്ര പ്രകാരം ഇങ്ങനെ ഉള്ള വൃക്ഷങ്ങൾക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കാൻ ഒരു പ്രത്യേകമായ കഴുവുതന്നെ ഉണ്ട് എന്ന് പറയാം .ഇവ ഉണ്ട് എങ്കിൽ വളരെ പോസിറ്റീവ് വൈബ് നിങ്ങളിലേക്ക് പ്രസരിക്കുന്നതായി കാണാം അതുപോലെ തന്നെ നിങ്ങളുടെ കടം,ദാരിദ്ര്യം ,ശത്രു ദോഷം ,കുടുംബകലഹം ,സ്നേഹമില്ലായ്മ ,കുട്ടികൾക്ക് പ്രസരിപ്പിലായ്മ എന്നിങ്ങനെ ഉള്ള അവസ്ഥകളിൽ നിന്നും മാറി നല്ല ഉയർച്ചയിലേക്കു കുതിച്ചുയരാൻ ഇങ്ങനെ ഉള്ള വൃക്ഷങ്ങൾ സഹായകരമാകും എന്നാണ് വാസ്‌തു ശാസ്ത്രം പറയുന്നത് .

അതിൽ ആദ്യമായി പറയാൻ ഉള്ളത് പ്ലാവാണ് വീടിന്റെ കിഴക്കു ഭാഗത്തായി പ്ലാവ് നടുന്നത് വളരെ ഐശ്വര്യത്തെ കൊണ്ടുവരുന്നതാണ് ,വാസ്‌തു പ്രകാരവും ,ജ്യോതിഷ താന്ത്രിക പ്രകാരവും ഏറ്റവും ഐശ്വര്യം ഉള്ള  വൃക്ഷം ആണല്ലോ പ്ലാവ് ,ഗണപതി ഹോമത്തിനു ഉപയോഗിക്കുന്നത് പ്ലാവിന്റെ വിറകാണ് ,അതെ പോലെ ആവണിപ്പലക പ്ലാവിന്റെ തടി കൊണ്ടാണ്‌,ക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കുന്നത് വൃക്ഷം പ്ലാവാണ് .ഭാരതീയ ശാസ്ത്രത്തിൽ ഒരു പ്രധാന സ്ഥാനം തന്നെ പ്ലാവിന് കണക്കാക്കി പോരുന്നു .

 

എല്ലാവിധ ഐശ്വര്യങ്ങൾക്കും ഒരു തുളസി വീടിന്റെ കിഴക്കു ഭാഗത്തായി വെക്കുന്നത് വളരെ ഉത്തമം ആണ് .അതുപോലെ നിങ്ങളുടെ വീടിനെ ശുദ്ധികരിക്കാനും ഉള്ള ഒരു കഴിവ് തുളസി ചെടിക്കു ഉണ്ട് .ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്ക് അസാമാന്യമായ മാറ്റം കാണാൻ കഴിയുന്നതായിരിക്കും

 

അതുപോലെ ഒരു മണിപ്ലാന്റ് അഥവാ ഗോൾഡൻ പോത്തോസ്‌ പാശ്ചാത്യ വാസ്‌തു ശാസ്ത്ര പ്രകാരം സാമ്പത്തിക ഉന്നതിക്ക് സഹായിക്കുന്ന ഒരു ചെടിയാണ് അതുപോലെ വായു ശുദ്ധികരിക്കാനുള്ള ഒരു പ്രത്യേക കഴിവ് ഇതിനുണ്ട്  വീടിന്റെ കിഴക്കു ഭാഗത്തായി നട്ടുപിടിപ്പിക്കുക ,വളരെ മാറ്റങ്ങൾ വരുന്നതായി കാണാൻ സാധിക്കുന്നതായിരിക്കും

 

എല്ലാ സാമ്പത്തിക ഉയർച്ചക്കും ഈ വൃക്ഷം  സഹായകരമാകും .

അതുപോലെ വീടിന്റെ തെക്കുഭാഗത്തായി ഒരു പുളിമരം ഉണ്ടെങ്കിൽ അത്യുത്തമം .കുടുബകലഹം ,ഭാര്യ ഭർത്താക്കന്മാരുമായുള്ള ഐക്യം ഇല്ലായ്മാ എന്നിവക്ക് ഇതൊരു ശാശ്വത പരിഹാരമാണ് .എല്ലാവിധ കുഴപ്പങ്ങളും മാറി സന്തോഷം ,സമാധാനം ,എന്നിവക്ക് പുളിമരം ഉള്ളത് ഒരു പരിഹാരം ആണ് .

 

അതുപോലെ തന്നെ കിഴക്കുപടിഞ്ഞാറു ഭാഗത്തു വാഴ വെക്കുന്നത് വളരെ ഉത്തമം ആണ് ,കൈവിഷം ,കണ്ണേറ്.ദൃഷ്ടിദോഷം എന്നിവക്ക് ഇത് വളരെ നല്ലതാണു .സാമ്പത്തിക അഭിവൃദ്ധിക്കും ഇത് വളരെ ഉത്തമം തന്നെ

അടുത്തതായി ഒരു മുള മരമോ അലങ്കാര മുളയോ ഉള്ളത് വളരെ ഉത്തമവും വാസ്‌തു ശാസ്ത്രപ്രകാരം സമ്പത്തു കുമിഞ്ഞു കൂടാനും ഇത് സഹായകരമാകുന്നതായിരിക്കും

 

വീട്ടിൽ ഒരു മാവു ഉള്ളത് തെക്കു പടിഞ്ഞാറായി വളരെ നല്ലതാണു നിങ്ങളുടെ കുടുംബത്തിൽ സദാ സന്തോഷം നിലനിക്കാൻ ഇത് സഹായകരമാകുന്നതായിരിക്കും .

 

അതുപോലെ വീടുകളിൽ നട്ടു പിടിപ്പിക്കെണ്ടാതാണ് മഞ്ഞളും ,ഇഞ്ചിയും ഇത് സാമ്പത്തിക ഗുണത്തിനും ,ഐശ്വര്യത്തിനും ,സദാ ദേവത സാന്നിദ്ധ്യം നിങ്ങളുടെ വീട്ടിൽ നിറഞ്ഞു നിൽക്കാനും ഇത് സഹായകരമാകും

 

സാമ്പത്തിക അഭിവൃദ്ധിക്ക് ഏറ്റവും ഉത്തമമായ വൃക്ഷങ്ങൾ ആണ് നെല്ലി ,ഒരു നെല്ലിമരം വീട്ടിൽ ഉണ്ടെകിൽ ഒരിക്കലും നിങ്ങളെ കടം അലട്ടുകയില്ല .സാമ്പത്തിക ഉന്നതിയും ഇതുകാരണം ഉണ്ടാകുന്നതായിരിക്കും

 

ആര്യവേപ്പ് വീട്ടിൽ ഉണ്ടെകിൽ അത് കുടുംബ ആരോഗ്യത്തിന് വളരെ ഉത്തമം ആണ് ,രോഗങ്ങൾ ഒരു പരിധിവരെ നിങ്ങളെ അലട്ടുകയില്ല .ആരോഗ്യപൂർണമായ ഒരു ജീവിതത്തിനു ഇത് സഹായകരമാകുന്നതായിരിക്കും 


 

അഭിപ്രായങ്ങളൊന്നുമില്ല