Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

സമ്പന്നൻ ആകുമോ എന്ന് നിങ്ങൾ ജനിച്ച മാസം പറയും


ഓരോ മാസത്തിലും ജനിച്ച ആളുകൾക്ക് ഓരോ തരത്തിൽ ഉള്ള ഗുണഗണങ്ങളും അതുപോലെ തന്നെ ദോഷങ്ങളും ഉണ്ടാകും .അതുപോലെ തന്നെ മറ്റൊന്ന് ജനിച്ച മാസം വെച്ച് ഒരാളുടെ സ്വഭാവവും കണക്കാക്കാൻ പറ്റുന്നതാണ് .

 

 

ജനുവരി  മാസത്തിൽ ജനിച്ചവർക്ക് രോഗങ്ങൾ കലശലായി വരുകയും അതിനാൽ തന്നെ ആശുപതിവാസവും ഇവർക്ക് വിധിക്കപ്പെട്ടിരിക്കുന്നു അതിനായി ധാരാളം പണം ചെലവഴിക്കാനുള്ള സാധ്യതയും കാണുന്നു ആയതിനാൽ ഈ മാസത്തിൽ ജനിച്ചവർ വളരെ കാര്യമായി തന്നെ അവരവരുടെ ആരോഗ്യം നോക്കണം .വീടുപണി ,വാഹനം മേടിക്കൽ, അനാവശ്യമായ ആഡംബരം എന്നിവ ഒഴിവാക്കുക .ലോൺ എടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നത് വളരെ നന്നായിരിക്കും കാരണം സമയാസമയം തിരിച്ചടക്കാൻ ഉള്ള സാധ്യത പൊതുവെ  നന്നേ കുറവാണു ജനുവരിയിൽ ജനിച്ചവർക്ക്

 

ഫെബ്രുവരിമാസത്തിൽ ജനിച്ചവർക്ക് നന്നായി സമ്പത്ത് വരൻ ഉള്ള എല്ലാ സാധ്യതകളും ഉണ്ട് അതുപോലെ തന്നെ കച്ചവടത്തിൽ കൂടെ നല്ല ലാഭം കൊയ്യാൻ ഇവർക്ക് കഴിയുന്നതായിരിക്കും .എപ്പോളും ഇവരുടെ ഒരു കണ്ണ് ചെയുന്ന കാര്യത്തിൽ നിന്നും എന്ത് ലാഭം കിട്ടും എന്നായിരിക്കും .അതിനാൽ തന്നെ സമ്പത്ത് കുമിഞ്ഞു കൂടാൻ ഉള്ള എല്ലാ സാധ്യതകളും ഇവർക്കുണ്ട് .ഫിനാൻഷ്യൽ രംഗങ്ങളിൽ ഇവർ നന്നായി ശോഭിക്കുകയും ചെയ്യും

 

സാമ്പത്തികമായി ഉയരുകയും അതുപോലെ തന്നെ താഴുകയും ചെയുന്ന ഒരു സ്വഭാവം ആണ് മാർച്ചിൽ ജനിച്ചവരുടേതു .എന്നിരുന്നാൽ തന്നെയും ഇതൊന്നും ഇവരെ അധികം ബാധിക്കുകയില്ല .കടം മേടിച്ചാണ് എങ്കിലും ഇവർ കാര്യങ്ങൾ നടത്തിയിരിക്കും .അതിനാൽ തന്നെ താഴ്ചയിൽ നിന്ന് ഇവർ കരകയറും .ഇവരെ സഹായിക്കാനും അനവധി ആളുകൾ തയാറാക്കും അതുപോലെ തിരിച്ചും ഇവർ ആളുകളെ സഹായിക്കുന്നതിൽ  അതീവ തല്പരരായിരിക്കും .

 

ഏപ്രിൽ മാസത്തിൽ ജനിച്ചവർ പൊതുവെ സാമ്പത്തിക അച്ചടക്കം ഉള്ളവർ ആയിരിക്കും .പണം കൈയിൽ ഉണ്ട് എങ്കിലും അറിഞ്ഞും കണ്ടും മാത്രമേ ഇവർ ചിലവാക്കുക ഉള്ളു .സുഖകരമായ ജീവിതം നയിക്കുന്ന ഈ കൂട്ടർ .എന്ത് കണക്കു കൂട്ടി മാത്രമേ ചെയ്യൂ .അതിനാൽ തന്നെ ഒരുവിധ ബുദ്ധിമുട്ടുകളും ഇവരെ ബാധിക്കുകയില്ല .

 

സാമ്പത്തിക നഷ്ടം അനുഭവിക്കാൻ സാധ്യത ഉള്ളവർ ആണ് മെയ് മാസത്തിൽ ജനിച്ചവർ .മറ്റുള്ളവരുടെ തട്ടിപ്പിന് ഇരയാകാൻ ഉള്ള സാധ്യത കൂടുതൽ ആണ് ആയതിനാൽ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം .പൊതുവെ ഗുണദോഷ സമ്മിശ്രമാണ് മെയ് മാസത്തിൽ ജനിച്ചവർക്കും

 

അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ വരാൻ സാധ്യത ഉള്ളവർ ആണ് ജൂൺ മാസത്തിൽ ജനിച്ചവർ .ഉദാഹരണമായി പറഞ്ഞാൽ ലോട്ടറി അടിക്കുക ,ലേല ചിട്ടികൾ ആദ്യം തന്നെ കിട്ടുക ,ഷെയർ മാർക്കറ്റുകളിൽ ലാഭം കിട്ടുക എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ഇവരുടെ ജീവിതം തന്നെ മാറ്റിമറിക്കും എന്നതിൽ സംശയം വേണ്ട

 

വളരെ സൂക്ഷിച്ചു പണം കൈകാര്യം ചെയ്യുന്നവർ ആണ് ജൂലൈ മാസത്തിൽ ജനിച്ചവർ ബാങ്കുകളിൽ ആയിരിക്കും ഇവർ അധികവും പണം നിക്ഷേപിക്കുക .അതുപോലെ തന്നെ സ്വർണം ഒരു സുരക്ഷിത നിക്ഷേപം ആയി കരുതി ഇവർ വാങ്ങുന്നതും പതിവായിരിക്കും .എന്നതുകൊണ്ട് തന്നെ സുരക്ഷിതമായ ജീവിതം നയിക്കാൻ ഇവർക്ക് കഴിയുന്നതായിരിക്കും .

 

പാരമ്പര്യമായി ഉള്ള സ്വത്തു കൊണ്ട് ജീവിക്കാൻ സാധ്യത കൂടുതൽ ഉള്ളവർ ആണ് ഓഗസ്റ്റ് മാസത്തിൽ ജനിച്ചവർ അതിനാൽ തന്നെ അത് ഇവർ നഷ്ടപ്പെടുത്തുകയും ഇല്ല .സാമ്പത്തികമായ ചിന്ത ഇവരെ പലപ്പോഴും അലട്ടുന്നതായി കാണാം അതിനു പ്രധാന കാരണം .പിതാമഹൻമാർ തനിക്കു തന്നത് താനായി നഷ്ടപെടുത്തുമോ എന്ന ചിന്ത ആണ് .അങ്ങനെ ഉള്ള ചിന്തകൾ ഒഴിവാക്കി പോസിറ്റീവായി ഇരിക്കുക ഒരുകാരണവശാലും നിങ്ങളായി  ഒന്നും കൊണ്ട് കളയില്ല

 

എന്തും ഇരട്ടി ആക്കുന്നതിൽ ഉള്ള കഴിവ് ഉള്ളവർ ആണ് സെപ്റ്റംബർ മാസത്തിൽ ജനിച്ചവർ .അതിനാൽ തന്നെ സാമ്പത്തികമായി വളരെ ഉന്നതിയിൽ നിൽക്കാനുള്ള എല്ലാ സാധ്യതകളും മറ്റുള്ള മാസക്കാരെക്കാൾ കൂടുതൽ ആണ് ഇവർക്ക് . ഗാംബ്ലിങ് അഥവാ ചൂതാട്ടം ഇവർക്ക് ഹരമാണ് അതുപോലെ ഊഹക്കച്ചവടം ഇതിൽ എല്ലാം തന്നെ പൊതുവെ ഇവർ വിജയിക്കുന്നതായി കാണാൻ കഴിയും .കുമിഞ്ഞു കൂടിയ സമ്പത്തു ആഡംബരങ്ങൾക്കായും ഇവർ വിനയോഗിക്കുന്നതു കാണാം

 

എന്തും തരണം ചെയ്തു മുന്പോട്ടുപോകാൻ കെല്പുള്ളവർ ആയിരിക്കും ഒക്ടോബർമാസത്തിൽ ജനിച്ചവർ അതിനാൽ തന്നെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും ഇവർ അതിനെ ഒകെ അതിജീവിക്കും എന്നതിൽ സംശയം വേണ്ട. ജീവിതത്തിൽ വളരെ ഏറെ പോസിറ്റീവായി കാര്യങ്ങളെ എടുക്കാൻ ഇവർക്ക് അസാധാരണമായ ഒരു കഴിവ് തന്നെ ജന്മനാൽ ഉണ്ട് .അതിനാൽ തന്നെ വിജയം എപ്പോളും ഇവരുടെ കൂടെ തന്നെ കാണുന്നതായിരിക്കും

 

സാമ്പത്തികമായി ഉയർച്ച താഴ്ചകൾ ഒരുപോലെ അനുഭവിക്കുന്നവർ ആയിരിക്കും നവംബർ മാസത്തിൽ ജനിച്ചവർ .പ്രത്യേകമായി ഇവർ അധികം ആളുകൾക്ക് കടം കൊടുക്കാതെ ഇരിക്കുക കാരണം തിരിച്ചു കിട്ടാൻ വളരെ ബുദ്ധിമുട്ടായിരിക്കും .സാമ്പത്തിക അച്ചടക്കം നിലനിർത്താൻ ശ്രമിക്കുന്നത് വളരെ നന്നായിരിക്കും .ഊഹക്കച്ചവടങ്ങളിൽ ചെന്ന് ചാടാതിരിക്കുക .ആഡംബരങ്ങൾ അമിതമാകാതെ നോക്കുക .ഉയർച്ച വരുമ്പോൾ അമിതമായി സന്തോഷിക്കുന്ന ഇവർ താഴ്ചവരുമ്പോൾ പിടിച്ചുകയറാനുള്ള മനക്കരുത്തും ജന്മനാൽ ഉള്ളവർ ആണ്

 

പൊതുവെ മടിയന്മാർ ആണ് എങ്കിലും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുന്നതിൽ ഇവർക്ക് നല്ല മിടുക്കാണ് .ആഘോഷങ്ങൾ ഇവർക്ക് വളരെ താത്പര്യം ആണ് അതിനാൽ തന്നെ അതിനായി സാമ്പത്തികം മുടക്കാൻ ഒരു മടിയും ഇവർക്ക് കാണില്ല .വാരിക്കോരി ചിലവാക്കാനുള്ള പ്രവണത ഒഴിവാക്കുന്നത് നന്നായിരിക്കും

 

സാമ്പത്തികമായ അച്ചടക്കം ജീവിതത്തിൽ പരമപ്രധാനമായ ഒരുകാര്യം ആണ് അങ്ങനെ ജീവിച്ചാൽ നിങ്ങൾ ഒരിക്കലും പരാജിതൻ ആവില്ല ഉറപ്പ്.അതിന്റെ കൂടെ തന്നെ എല്ലാവര്ക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 


 

അഭിപ്രായങ്ങളൊന്നുമില്ല