Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

നിങ്ങളുടെ ആയുസ്സിനെ പറ്റി നിങ്ങള്ക്ക് തന്നെ അറിയാൻ കഴിയും


ഒരു കുട്ടി ജനിച്ചാൽ മുമ്പേ വിദ്വാന്മാർ അതിന്റെ ആയുസ്സിനെ പ്പറ്റിവേണം ചിന്തിക്കേണ്ടത്. അതിൽ പിന്നെ വേണം മറ്റു ഫലങ്ങളെ നിശ്ചയിക്കാൻ . ലക്ഷണമറിയാവുന്നവർ കുട്ടി  ഗുണവാനായിരിക്കുമ്പോൾ അവന്റെ സകലഗുണങ്ങളെപ്പറ്റിയും ചിന്തിക്കേണ്ടതാകുന്നു.

 

കുട്ടിയുടെ  പന്ത്രണ്ടാമത്തെ വയസ്സുവരെ അവന്റെ ആയുസ്സ് നിശ്ചയിക്കുന്നതിന് കഴിയുന്നതല്ല. കാരണം  മാതാവും പിതാവും ചെയ്യുന്ന പാപകർമ്മങ്ങൾ കൊണ്ടും ബാലഗ്രഹപീഡകൾകൊണ്ടും കുട്ടികൾക്ക് മരണം വരെ സംഭവിക്കാം .

 

മനുഷ്യർക്കു ആദ്യം എട്ടുവയസ്സുവരെ ബാലാരിഷ്ടതയും ഇരുപതു വയസ്സു വരെ യോഗാരിഷ്ടതയും മുപ്പത്തിരണ്ടുവയസ്സുവരെ അല്പായുസ്സും എഴുപതുവയസ്സുവരെ മദ്ധ്യമായുസ്സും നൂറുവയസ്സുവരെ പൂർണ്ണായുസ്സും ആകുന്നു.

 

ലഗ്നാധിപനോ ജന്മാധിപനോ സൂര്യന്റെ ബന്ധുവാണെങ്കിൽ ദീർ ഘായുസ്സും സമനാണെങ്കിൽ മദ്ധ്യമായുസ്സും ശത്രുവാണെങ്കിൽ അല്പായുസ്സും ആയിരിക്കും.

 

അഷ്ടമാധിപനെക്കൊണ്ട് ആയുർവ്വിചാരണചെയ്യുന്നതുപോലെ ശനിയെക്കൊണ്ടും പത്താം ഭാവാധിപനെക്കൊണ്ടും ചിന്തിക്കാവുന്നതാണ്

 

പത്താംഭാവാധിപൻ ഉച്ചത്തിലും പാപന്മാർ അഷ്ടമത്തിലും നില്ക്കുക ഈ രണ്ടു യോഗങ്ങളിലും ദീർഘായുസ്സാണെന്നു ശാസ്ത്രം

 

ത്രികോണങ്ങളിൽ പാപന്മാരും കേന്ദ്രങ്ങളിൽ ശുഭന്മാരും അഷ്ടമ ത്തിൽ പാപയോഗവും ഒന്നും ഇല്ലാതിരുന്നാൽ ജാതൻ ദേവതുല്യനാകും .

 

 

എട്ടാം ഭാവത്തിലും കേന്ദ്രങ്ങളിലും പാപന്മാർ നിന്നാലും ലഗ്നത്തിലും എട്ടാം ഭാവത്തിലും പാപന്മാർ നിന്നാലും ലഗ്നത്തിലും ഏഴിലും പാപന്മാർ നിന്നാലും ലഗ്നത്തിന്റെയും ചന്ദ്രന്റേയും ഇരുപുറവും പാപ് ഗ്രഹങ്ങൾ നിന്നാലും ദുർബ്ബലനായ ചന്ദ്രൻ 10, 8, 6 ഈ ഭാവങ്ങളിൽ നിന്നാലും, ക്ഷീണചന്ദ്രൻ പാപഗ്രഹങ്ങളോടുകൂടെ ലഗ്നം, ഏഴ്, ഒൻപ ത്, അഞ്ച് ഈ ഭാവങ്ങളിൽ നിന്നാലും, എട്ട്, ഏഴ് ഈ ഭാവങ്ങളിൽ പാപന്മാർ നിന്നാലും കേന്ദ്രങ്ങളിലും ഒൻപതിലും ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഇല്ലാതിരുന്നാലും മരണം സംഭവിക്കാം

 

 

ഏതൊരാളുടെയും  ലഗ്നകേന്ദ്രങ്ങളിലും ത്രികോണങ്ങളിലും അഷ്ടമത്തിലും പാപന്മാർ ഇല്ലാതിരുന്നാലും . ലഗ്നാധിപനും വ്യാഴനും കേന്ദ്രത്തിൽ നിൽക്കുകയാണ് എങ്കിലും  നല്ല പുണ്യകർമ്മങ്ങളോടുകൂടിയ അവൻ പല പ്രകാരത്തിലുള്ള സുഖങ്ങളെ അനുഭവിച്ചും രോഗങ്ങൾ യാതൊന്നും കൂടാതെയും ദീർഘായുസായി  ജീവിച്ചിരിക്കുന്നതായിരിക്കും .

 

ഈശ്വരവിശ്വാസവും ജീവിതചര്യയും നല്ല ചിന്തകളും എപ്പോളും ഉണ്ടെങ്കിൽ തന്നെ ദീർഘായുസ്സും തന്നെ ഫലം എല്ലാവർക്കും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാർഥിക്കുന്നു


 

അഭിപ്രായങ്ങളൊന്നുമില്ല