Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

ചില നക്ഷത്രക്കാരികളായ സ്ത്രീകൾ ഭാഗ്യവതികളും വീട്ടിലേക്കും ഭാഗ്യദേവതയെ കൊടുവരാനും കഴിവുള്ളവർ ആണ്


ചില നക്ഷത്രക്കാരികളായ സ്ത്രീകൾ ഭാഗ്യവതികളും വീട്ടിലേക്കും ഭാഗ്യദേവതയെ കൊടുവരാനും കഴിവുള്ളവർ ആണ് .പലവിധ ദുഃഖങ്ങൾ ഉണ്ടായാലും ഇവർ ഉണ്ട് എങ്കിൽ അതിന്റെ കാഠിന്യം കുറയും എന്നതാണ് വസ്തുത .വളരെ അധികം പോസിറ്റീവ് എനർജി ഉള്ള ഇവർ ഭർത്താവിനും കുടുബത്തിനു ഐശ്വര്യമായിരിക്കും .എന്ത് പ്രതിസന്ധി വന്നാലും അതിനെ അതിജീവിക്കാൻ ഇവരുടെ ഇടപെടൽ മാത്രം മതിയാകും .ഏതൊക്കെ നക്ഷത്ര ജാതർ ആണ് എന്ന് ഒന്ന് നോക്കാം .

 

1 )പുണർതം

വളരെ സമ്പത്തുള്ളവരും ഭർത്താവിനെ അത്യധികം സ്നേഹിക്കുന്നവരും ആയിരിക്കും പുണർതം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ .അതുപോലെ തന്നെ അഹംകാരം ഇല്ലാത്തവരും കുടുംബത്തെ സ്നേഹിക്കുന്നവരും ആയിരിക്കും ചുരുക്കി പറഞ്ഞാൽ എല്ലാ അർഥത്തിലും വിജയിക്കുന്നവർ .

2 )പൂയം

പൂയം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ കുടുംബത്തിന് ഐശ്വര്യം ആയിരിക്കും അതുപോലെ തന്നെ ബന്ധുഗുണം ഒരുപാടുള്ള ഇവർ അതുവഴി ഇവർക്ക് എന്തെകിലും ബുദ്ധിമുട്ട് ഉണ്ടായാൽ അത് പരിഹരിക്കാനും കെല്പുള്ളവർ ആയിരിക്കും .ഭർത്താവിനെ ദേവ സമാനരായി കാണുന്ന ഇവർ സ്വന്തം  ജീവനേക്കാൾ ഭർത്താവിനെ ഇഷ്ടപ്പെടുന്നവരും ആയിരിക്കും

3 )മകം

മകം നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ വളരെ ബുദ്ധിമതികളും ,നല്ല വിദ്യാഭ്യാസം ഉള്ളവരും ,നല്ല വ്യക്തിത്വം ഉള്ളവരും സമ്പന്നമതികളും ആയിരിക്കും .ഭർത്താവിനൊപ്പം തന്നെ കുടുബത്തെ നയിക്കുന്ന ഈ കൂട്ടർ ഭർത്താവിനെ അനുസരിക്കുന്നവരും .കുടുംബജീവിതം സുഖകരമായി കൊണ്ടുപോകാൻ കഴിവുള്ളവരും .സ്വതവേ പ്രസന്നവതികളും  ആയിരിക്കും

4 )ചോതി

ബന്ധുഗുണം ,സമ്പത്ത് ,സ്വഭാവഗുണം ,വാക്കുകളിലെ മിതത്വം ,ഭർതൃ ഭക്തി എന്നി ഗുണങ്ങൾ കൂടുതൽ ഉള്ളവർ ആയിരിക്കും ചോതി നക്ഷത്രക്കാരായ സ്ത്രീകൾ .അതുപോലെ ആത്മവിശ്വാസം ഉള്ള ഇവർ ഭർത്താവിന് എന്നും താങ്ങും തണലുമായിരിക്കും

5 )വിശാഖം

വിശാഖം നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ ഭർത്താവിനെ ഈശ്വര തുല്യം സ്നേഹിക്കുന്നവരും പരിചരിക്കുന്നവരും ആയിരിക്കും .കുടുംബപരമായി തന്നെ സമ്പത്തു ഉള്ളവരും .ബന്ധു ഗുണം ഉള്ളവരും ,

ധർമ്മനിഷ്ഠ ഉള്ളവരും ഈശ്വര വിശ്വാസികളും ആയിരിക്കും ഇവരെ ഒരിക്കലും വിട്ടു കളയരുത് .

6 )അനിഴം

അനിഴം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ വളരെ അധികം സ്വഭാവശുദ്ധി ഉള്ളവരും .കുടുബജീവിതത്തിൽ വിജയിക്കുന്നവരും ,കലാകാരികളും ,പ്രസന്ന മുഖഭാവം ഉള്ളവരും ആയിരിക്കും .ഒട്ടും തന്നെ അഹംകാരം ഇല്ലാത്തവരും ആഡംബരത്തിനായി കാശു കളയാത്തവരും ആയിരിക്കും ഈ കൂട്ടർ .പൊതുവെ ഐശ്വര്യ വതികളും.സുഖകരമായി കുടുംബത്തെ മുന്നോട്ടു നയിക്കാൻ കഴിവുള്ളവരും ആയിരിക്കും അനിഴം നക്ഷത്ര ജാതരായ സ്ത്രീകൾ

7 )പൂരാടം

പൂരാടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഗൃഹ ഭരണത്തിലും ,ഔദ്യോഗിക ജീവിതത്തിലും വിജയിക്കുന്നവർ ആയിരിക്കും .നല്ല ജോലി ഉള്ളവർ ആയിരിക്കും .അതുപോലെ തന്നെ വളരെ കാര്യപ്രാപ്തി ഉള്ള ഇവർ കുടുംബത്തിന് ഒരു ഐശ്വര്യം തന്നെ ആകും എന്നതിൽ സംശയം വേണ്ട .

8 )ഉത്രാടം

ഉത്രാടം നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ വളരെ സുന്ദരികൾ ആയിരിക്കും അതുപോലെ തന്നെ പേരും പ്രശസ്തിയും ഉള്ളവരും .വിനയം ജന്മസ്വഭാവമായി ഉള്ളവരും ,സമ്പത്തു വേണ്ടതിൽ അധികം ഉള്ളവരും ,സദാചാര ബോധം ഉള്ളവരും ആയിരിക്കും .ഭർത്താവിനെയും  കുടുബത്തെയും  സ്വജീവനെ പോലെ കാണുന്നവരും ആയിരിക്കും ഉത്രാടം നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ

9 )പുരോരുട്ടാതി

പുരോരുട്ടാതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ വിദ്യാഭ്യാസം ,സമ്പത്തു,കുടുംബ ഭരണ സാമർഥ്യം എന്നിവ ഉള്ളവരും .ഉന്നതമായ തൊഴിൽ ചെയ്യുന്നവരും .ഭർത്താവിനെ അത്യധികം സ്നേഹിക്കുന്നവരും ആയിരിക്കും .

10 )രേവതി

രേവതി നക്ഷത്രക്കാരായ സ്ത്രീകൾ വിദ്യാഭ്യാസം ഉള്ളവരും ,ജന്മനാ സമ്പന്നരും ,വിശിഷ്ടമായ സ്വഭാവ ഗുണം ഉള്ളവരും .ഭർത്താക്കൻമാർക്ക്  അഭിവൃദ്ധി കൊണ്ടുവരുന്നവരും .വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നവരും ആയിരിക്കും

 

അഭിപ്രായങ്ങളൊന്നുമില്ല