സംഖ്യാ ശാസ്ത്രം എന്താണ് എന്ന് ഒന്ന് നോക്കാം
ഭാരതീയ സംസ്കാരത്തിന്റെ സംഭാവനയാണ് സംഖ്യാ ശാസ്ത്രം അഥവാ സംഖ്യാജ്യോതിഷം. നമ്മുടെ നിത്യജീവിത ത്തിൽ നാം ഉപയോഗിച്ചുവരുന്ന സാധാരണ അക്കങ്ങൾക്ക് അഥവാ സംഖ്യകൾക്ക് മനുഷ്യജീവിതത്തിൽ നിർണായക ശക്തിയാണ് ഉള്ളത്. അവയ്ക്ക് നമ്മുടെ ജീവിതത്തെ സ്വാധീനിക്കു വാനും നിയന്ത്രിക്കുവാനുമുള്ള കഴിവുണ്ട് എന്നുള്ളത് ആർഷ ഭാരതത്തിലെ ഋഷീശ്വരന്മാരാണ് കണ്ടുപിടിച്ചത്. പുരാതനവും ഭാരതീയവുമായ ഈ സംഖ്യാശാസ്ത്രം പാശ്ചാത്യ ചിന്തകൻമാരെ ആകർഷിക്കുകയും അവരെ അത് വിപുലമായ പഠനങ്ങളിലേക്കും നിരീക്ഷണങ്ങളിലേക്കും നയിക്കുകയും ചെയ്തു. ജ്യോതിഷ ത്തിൽ നവഗ്രഹങ്ങളെപ്പോലെ സംഖ്യാശാസ്ത്രത്തിൽ 1 മുതൽ 9 വരെയുള്ള അക്കങ്ങളെ (സംഖ്യ)യാണ് അടിസ്ഥാനമാക്കിയിരി ക്കുന്നത്. തങ്ങളുടെ ജന്മനക്ഷത്രം അറിയാത്തവർക്കുപോലും അവരുടെ ജന്മസംഖ്യ മനസിലാക്കി തങ്ങളുടെ ഭാവിഫലങ്ങൾ അറിയാമെന്നതാണ് സംഖ്യാ ശാസ്ത്രത്തിന്റെ പ്രത്യേകത.
1 മുതൽ ഒമ്പതുവരെയുള്ള അക്കങ്ങളാണ് അടിസ്ഥാന സംഖ്യകൾ. ഇവയെ ഏകസ്ഥാന സംഖ്യകൾ എന്നും പറയും. ഒറ്റ അക്കങ്ങളെന്നും ഇരട്ടഅക്കങ്ങളെന്നും ഇവയെ രണ്ടായി തിരിച്ചിരിക്കുന്നു. ഒറ്റ അക്കങ്ങൾക്കാണ് മഹത്വം കൂടുതൽ കല്പ്പി ച്ചിരിക്കുന്നത്.
1
ആദ്യത്തെ അക്കമാണ്. എല്ലാ സംഖ്യകൾക്കും കാരണമായിട്ടുള്ള സംഖ്യയാണ്. ഒന്നിൽനിന്നാണ് എല്ലാ സംഖ്യകളും ഉണ്ടായിട്ടുള്ളത്. അതിനാൽ ഒന്ന് എന്ന സംഖ്യയെ സൂര്യന്റെ ചിഹ്ന മായി പരിഗണിച്ചു പോരുന്നു.
3
ഉദയം, ഉച്ചം, അസ്തമയം എന്നീ മൂന്നു അവസ്ഥകൾ. ഭൂമി, സ്വർഗം, പാതാളം-മൂന്നു ലോകം. വാതം, പിത്തം, കഫം ത്രി ദോഷങ്ങൾ. 3 നെ വ്യാഴത്തിന്റെ ചിഹ്നമായി സങ്കല്പിച്ചിരിക്കുന്നു.
5
ഏകസ്ഥാനസംഖ്യകളുടെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നു. പഞ്ചഭൂതങ്ങൾ, പഞ്ചേന്ദ്രിയങ്ങൾ, പഞ്ചലോഹങ്ങൾ, പഞ്ചാമൃതം, പഞ്ചവാദ്യം, എന്നിവയിൽനിന്ന് തന്നെ 5 ന്റെ പ്രാധാന്യം മനസിലാക്കാമല്ലോ. അഞ്ചിനെ ബുധന്റെ ചിഹ്നമായാണ് കരുതിപ്പോരുന്നത്.
7
ഏഴ് ആകാശം (അഥവാ സ്വർഗം), ഏഴു സ്വരങ്ങൾ, ഏഴ് ആഴ്ചകൾ, ഏഴ് ആഴികൾ. മനുഷ്യശരീരത്തിലെ നാഡികൾ ഏഴ് എന്നിങ്ങനെ ഏഴിന് പലവിധത്തിൽ പ്രാധാന്യമുണ്ട്. നവഗ്രഹങ്ങളിൽ കേതുവിന്റെ ചിഹ്നമായാണ് ഏഴിനെ സങ്കല്പിച്ചു പോരുന്നത്.
9
നവഗ്രഹങ്ങൾ, നവരത്നങ്ങൾ, മനുഷ്യശരീരത്തിലെ ദ്വാര ങ്ങൾ ഒമ്പത്, ശക്തിപൂജാ അഥവാ ആയുധപൂജാ രാത്രികൾ ഒമ്പത്. ഇങ്ങനെ ഒമ്പതിനു പല സവിശേഷതകളുമുണ്ട്. ചൊവ്വ യുടെ അഥവാ കുജന്റെ ചിഹ്നമായിട്ടാണ് ഒമ്പതിനെ സങ്കല്പിച്ചി രിക്കുന്നത്.
ജന്മസംഖ്യ
സംഖ്യാശാസ്ത്രത്തിൽ ഒരാളുടെ ജന്മ നക്ഷത്രത്തിന് യാതൊരു പ്രാധാന്യവുമില്ല. ജനിച്ച തിയ്യതിക്കാണ് പ്രസക്തി ഉള്ളത്. ജനിച്ചത് 8-ാം തിയ്യതി ആണെങ്കിൽ ജന്മസംഖ്യ 8 ആണ്.
ജനിച്ച തിയ്യതി രണ്ട് അക്കങ്ങളുള്ള ള്ള സംഖ്യയായാൽ അതിലെ അക്കങ്ങൾ തമ്മിൽ കൂട്ടി ഏകസ്ഥാന സംഖ്യയാക്കു മ്പോൾ കിട്ടുന്ന സംഖ്യയാണ് ജന്മസംഖ്യ.
ഉദാ: ഒരാൾ ജനിച്ചത് ഏതെങ്കിലും ഒരു മാസത്തെ 28-ാം
തിയ്യതിയാണെന്ന് കരുതുക.
28 = 2+8 = 10=1+01+
1 ആണ് അയാളുടെ ജന്മസംഖ്യ
Post a Comment