Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

പണം


പണം അതാണ് ഈ കാലഘട്ടത്തിൽ എല്ലാത്തിനും മീതെ മനുഷ്യൻ പ്രാധാന്യം കൊടുക്കുന്ന ഒരു പ്രധാന കാര്യം എന്നതിൽ തർക്കം ഇല്ലല്ലോ .നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ ആയ ഭക്ഷണം ,വസ്ത്രം ,പാർപ്പിടം എന്നിവക്കൊക്കെ പണം അത്യാവശ്യം തന്നെ ആണ് .ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യന്റെ ഈ വിശ്രമം ഇല്ലാത്ത ഓട്ടം തന്നെ പണത്തിനു വേണ്ടി എന്ന് പറയാം .ഇതിനായി കഠിനാധ്വാനവും ,കുറുക്കുവഴികളും നോക്കുന്നവർ ഉണ്ട് .ഇതിനു പുറമെ വിശ്വാസികൾ വിശ്വാസ സംബന്ധമായ കാര്യങ്ങൾ നോക്കുന്നു .ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത് വളരെ പെട്ടെന്ന് ഉള്ള ഫല സിദ്ധി തന്നെ ആണ് .ശാസ്ത്രങ്ങളിൽ തന്നെ ഇതിനായി അനവധി കാര്യങ്ങൾ പറയുന്നുമുണ്ട്

നമ്മളെല്ലാം സ്ഥിരമായി പണമോ ,പണമടങ്ങുന്ന കാര്യങ്ങളോ എല്ലാം കൊണ്ട് നടക്കുന്നത് നമ്മുടെ പേഴ്‌സ് എന്ന വസ്തുവിൽ ആണല്ലോ .അതിൽ പണം അനാമത്തായി പോകാതിരിക്കാനും സ്ഥിരമായി വന്നു ചേരാനും വാസ്തുശാസ്ത്ര പ്രകാരം നമ്മൾ ചില കാര്യങ്ങൾ ചെയ്യെണ്ടതായുണ്ട്.

ചൈനീസ് വസ്തു ശാസ്ത്ര പ്രകാരം ഒറ്റരൂപാ നാണയം വെള്ളി പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് വളരെ ഉത്തമമായി കരുതിപ്പോരുന്നു അതുപോലെ തന്നെ ഒരു ചെറിയ കണ്ണാടി പണം ഉള്ള പേഴ്സിൽ വെക്കുക ഒരുക്കലും പണം ഇല്ലാത്തതിൽ വെക്കരുത് .ഒരിക്കലും പൊട്ടിയ കണ്ണാടി വെക്കാതിരിക്കുക .ഫെങ്ങ്ഷുയി ശാസ്ത്ര പ്രകാരം കണ്ണാടി ഉള്ള പേഴ്‌സ് വാങ്ങിയാൽ അത്രയും നല്ലതു .മറ്റൊരു വിദ്യ എന്നുപറയുന്നത് ഇരുപത്തി ഒന്ന് അരിമണികൾ ഒരു പേപ്പറിൽ അതായതു നമ്മുക്ക് ആഭരണ കടയിൽ നിന്നും മറ്റും കിട്ടുന്നതരം കട്ടികുറഞ്ഞ പേപ്പറിൽ പൊതിഞ്ഞു പേഴ്സിൽ സൂക്ഷിക്കുക പണം അമിതമായി ചിലവാക്കണം എന്ന നമ്മുടെ മനോഭാവത്തെ കുറക്കാൻ ഈ വഴി സഹായിക്കുന്നതായിരിക്കും .ഇത് സൂചിപ്പിക്കുന്ന മറ്റൊരുകാര്യം ഒരിക്കലും അന്നം മുട്ടില്ല എന്നതാണ് .നീലയോ അതിനോട് അനുബന്ധമായ കളറോ ഉള്ള പേഴ്‌സ് വാങ്ങാൻ ശ്രദ്ധിക്കുക ഇത് വസ്തു പ്രകാരം പണം വന്നു ചേരാൻ സഹായിക്കുന്നതായിരിക്കും .അതുപോലെ മഞ്ഞ പുഷ്യരാഗം പേഴ്സിൽ ഒട്ടിച്ചുവെക്കുന്നതു ബിസിനസ് ചെയ്യുന്നവർക്ക് പെട്ടെന്നുള്ള ഉയർച്ചക്ക് കരണമാകുന്നതായിരിക്കും .ലക്ഷ്മി ദേവിയുടെ ഒരു ചെറിയ ഫോട്ടോ പേഴ്സിൽ വെക്കുന്നതും വളരെ നല്ലതും നിങ്ങള്ക്ക് ഒരു പോസിറ്റീവ് എനർജി തരുന്നതുമാണ് .എവിടെ എങ്കിലും പോയിവന്നാൽ അലക്ഷ്യമായി പേഴ്‌സോ ,പണമോ  മേശയിലും മറ്റും എറിയാതിരിക്കുക .അത് വെക്കാനായി എപ്പോളും ഒരു സ്ഥാനം നിങ്ങളുടെ അലമാരയിലോ മറ്റോ കണ്ടെത്തുക സ്ഥിരമായി അവിടെ തന്നെ വെക്കുക .രാവിലെ എണീക്കുമ്പോൾ കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ പണം കൈ കൊണ്ട് എടുക്കാവൂ .അതുപോലെ തന്നെ പേഴ്സിൽ രണ്ടായി പണം വെക്കുക ഒന്ന് നമ്മുടെ അത്യആവശ്യത്തിനായി ഉള്ളവ അത് ആദ്യത്തെ ഉറയിലും ,രണ്ടാമത്തെ ഉറയിൽ ആവശ്യത്തിനും ആയി എന്ന രീതിയിൽ ക്രമീകരിക്കുക  


 

അഭിപ്രായങ്ങളൊന്നുമില്ല