കൈയിൽ കാശുണ്ട് എന്നാൽ അത് പലവഴിക്ക് പോകുന്നു
കൈയിൽ കാശുണ്ട് എന്നാൽ അത് പലവഴിക്ക് പോകുന്നു .സാമ്പത്തികമായി ഒരു സ്ഥിരത ലഭിക്കുന്നില്ല .അതുപോലെ വീട്ടിൽ ഉള്ളവർക്ക് എന്നും രോഗങ്ങൾ ഉള്ള പൈസ ആശുപത്രിയിൽ കൊടുക്കാൻ ആണ് വിധി .ജോലി ഉണ്ട് പക്ഷെ സ്ഥാനക്കയറ്റം ലഭിക്കുന്നില്ല .മിക്കവാറും വീട്ടിൽ വഴക്കാണ് മാനസിക സുഖം ലഭിക്കുന്നില്ല .എന്ത് ചെയ്താലും നന്നാവുന്നില്ല .പലരുടെയും ചോദ്യങ്ങൾ ആണ് ഞാൻ ഈ പറഞ്ഞതില്ല .ചെറിയ ചില പരിഹാരങ്ങൾ ചെയ്താൽ മാറാവുന്ന പ്രശ്നങ്ങളെ ഉള്ളു ഇതെല്ലം അവ എന്തൊക്കെ ആണ് എന്ന് നോക്കാം .
ആദ്യമായി ഞാൻ ഈ പറയുന്ന കാര്യങ്ങൾ നാല്പത്തി ഒന്ന് ദിവസം തുടർച്ചയായി ചെയ്യണം അതിനു താത്പര്യം ഉള്ളവർ മാത്രം തുടർന്ന് കാണുക .
ഒന്നാമതായി ഓം അച്യുതായ നമഃ,ഓം അനന്തായ നമഃ ,ഓം ഗോവിന്ദായ നമഃ എന്ന ഈ നമഃ ത്രയ മന്ത്രം
രാവിലെ എഴുന്നേറ്റു കുളിച്ച ശേഷം പന്ത്രണ്ടു ഉരു വീതം നാല്പത്തി ഒന്ന് ദിവസവും ജപിക്കുക .
രണ്ടാമതായി ജപിച്ച ശേഷം തുളസിയില ഒരെണ്ണം ഇട്ട ഒരു ഗ്ലാസ് വെള്ളം കുടിക്കുക .
മൂന്നാമതായി ഒരു കാരണവശാലും നിങ്ങളുടെ വീട്ടിൽ ആഹാരം ഉണ്ടാക്കിയത് കളയാതെ ഇരിക്കുക .
നാലാമതായി കുടുബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ശ്രമിക്കുക .
അഞ്ചാമതായി ജോലിക്കുപോകുമ്പോളോ ,ജോലി ചെയ്യാൻ തുടങ്ങുമ്പോളോ നിങ്ങള്ക്ക് ഇഷ്ടം ഉള്ള ഒരു ദേവതയെ മനസ്സിൽ വിചാരിക്കുക എന്നിട്ട് ഇങ്ങനെ പ്രാർഥിക്കുക .ഞാൻ ഇന്ന് ചെയ്യാൻ പോകുന്ന ഈ കർമം നന്നായി വരണേ.
ആറാമതായി കുട്ടികൾ ഉള്ളവർ ആണെങ്കിൽ അവരുമായി കുറച്ചു സമയം ചിലവഴിക്കുക .
ഏഴാമതായി പണം അഥവാ പേഴ്‌സ് സ്ഥിരമായി ശുദ്ധിയും വൃത്തിയും ഉള്ള സ്ഥലത്തു സൂക്ഷിക്കുക .അത്യാവശ്യം ,ആവശ്യം ,അനാവശ്യം എന്നിങ്ങനെ മൂന്നായി പണം തിരിക്കുക ഇതിൽ അനാവശ്യം ആയതു ഈ നാല്പത്തി ഒന്ന് ദിവസവും തൊടരുത്
Post a Comment