ദീര്‍ഘ നാളുകളായി സന്താന ഭാഗ്യമില്ലാത്തവര്‍
ദീര്‍ഘ നാളുകളായി സന്താന ഭാഗ്യമില്ലാത്തവര്‍ ഭഗവാൻ ശ്രീകൃഷ്ണന്റെ ഇഷ്ടമന്ത്രമായ സന്താനഗോപാല മന്ത്രം ജപിക്കുന്നത് വളരെ ഉത്തമമായി കണ്ടു വരുന്നു അതുപോലെ തന്നെ ദശാകാല ദോഷങ്ങള്‍ അനുഭവിക്കുന്നവരും ജാതകപ്രകാരം ആയുസ്സിനു ദോഷമുളളവരും പലവിധമായ രോഗങ്ങൾ അനുഭവിക്കുന്നവരും .രോഗ മുക്തിക്കായും ശാരീരികമായ ഉണർവിനും ഈ മന്ത്രം വളരെ ഉത്തമം ആണ് .ശ്രദ്ധയോടും ,ഭക്തിയോടും ,നിഷ്ഠയോടും ഈ മന്ത്രം ജപിക്കുന്നത് ദീര്ഘയുസ്സിനും ജീവിത സുഖത്തിനും വളരെ നല്ലതാണു .
കുളിച്ചു ശുദ്ദമായി വേണം മന്ത്രം ജപിക്കുവാൻ ,ദിവസവും 108 ഉരു ജപിച്ചാൽ അത്യുത്തമം ,അത് സാധിക്കാത്തവർ 41 ഉരു ജപിക്കുക ഇനി അതിനും സാഹചര്യം ഇല്ല എങ്കിൽ കുറഞ്ഞത് 18 തവണ എങ്കിലും മുടക്കം വരാതെ 360 ദിവസം ജപിക്കുക .സ്ത്രികൾ ആർത്തവ സമയത്തു 7 ദിവസം ജപിക്കരുത് ആ ഏഴു ദിവസം ജപിക്കാൻ കഴിയാത്തതു എട്ടാം ദിവസം ഈ ഏഴു ദിവസത്തെ കണക്കു കൂട്ടി ജപം പൂർത്തീകരിച്ചാൽ മതിയാകും .ആവർത്തിച്ച് ഒരു കാര്യം കൂടി പറയട്ടെ ശുദ്ധം ,ശ്രദ്ധ ,ഭക്തി ,സമർപ്പണം ,എന്നി കാര്യങ്ങൾ മന്ത്ര ജപസമയത്തു അനുവർത്തിക്കുക
മന്ത്രം ചൊല്ലാം ശ്രദ്ധിച്ചു കേൾക്കു
ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ/
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത://
അര്‍ഥം- ദേവകിയുടെയും വസുദേവരുടെയും
പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം
പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും അഥവാ എനിക്ക് പുഷ്ടി
വരുത്തിയാലും
Post a Comment