ചില വൃക്ഷങ്ങൾ നിങ്ങളുടെ പുരയിടത്തിൽ അഥവാ വസ്തുവിൽ ഉണ്ടോ എന്നാൽ സൂക്ഷിക്കണം
ചില വൃക്ഷങ്ങൾ നിങ്ങളുടെ പുരയിടത്തിൽ അഥവാ വസ്തുവിൽ ഉണ്ടോ എന്നാൽ സൂക്ഷിക്കണം .ഇവ ഉണ്ടെകിൽ എന്നും കഷ്ടപ്പാടും ,ദുരിതവും ,ദാരിദ്ര്യാവും ,അസുഖങ്ങളും എന്നിവ നിങ്ങളെ അലട്ടികൊണ്ടേ ഇരിക്കും .സാമ്പത്തികമായി ബുദ്ധിമുട്ടും കടം മേടിച്ചുകൊണ്ടേ ഇരിക്കും എന്നാൽ അത് തിരിച്ചു നല്കാൻ സാധിക്കാതെ വരും ,അതുപോലെ തന്നെ ഭാര്യയും ഭർത്താവിന്റെ അമ്മയും തമ്മിൽ സാദാ കലഹം .ഭാര്യയും ഭർത്താവും തമ്മിൽ അകൽച്ച . മാനസിക സന്തോഷം ഒട്ടും ഇല്ലാതെ വരുന്ന അവസ്ഥ .അതുപ്പോലെ ഈ വൃക്ഷങ്ങൾ ഉണ്ടെങ്കിൽ പലവിധമായ പ്രശ്നങ്ങൾ നമ്മളെ അലട്ടി കൊണ്ടിരിക്കുന്നതായിരിക്കും .ജോലി സ്ഥലത്തു പ്രശനം,ഓഫീസിൽ ആണെങ്കിൽ അവിടെ കൂടെ ജോലി ചെയ്യുന്നവരുമായുള്ള അസ്വാരസ്യങ്ങൾ .ജോലിക്കുതന്നെ പോകണ്ട എന്ന മാനസികാവസ്ഥ .
ആഗ്രഹിക്കുന്ന കാര്യങ്ങൾ നിസാരമായ തടസ്സങ്ങൾ കൊണ്ട് നടക്കാതെ പോകുക .അപകടങ്ങൾ പതിവായി ഉണ്ടാകുക ,കുട്ടികൾ പഠിത്തത്തിൽ അലസരാകുക ,സാമ്പത്തികമായി നമ്മളെ തളർത്തുക എന്നിങ്ങനെ ഉള്ള പല വിധ പ്രശ്നങ്ങൾ
എന്ത് തന്നെ ആയാലും പരിഹാരം വേണമല്ലോ .ഒരു കാരണവശാലും നിങ്ങളുടെ വസ്തുവിൽ അഥവാ നിങ്ങളുടെ ചുറ്റുമതിലിനുള്ളിൽ ഇത് നിർത്തരുത് .ഇങ്ങനെ ഉള്ള വൃക്ഷങ്ങളോ ചെടികളോ ഏതൊക്കെ എന്ന് നോക്കാം
ആദ്യമായി ശീമപ്ലാവ് ഒരു കാരണവശാലും
നിങ്ങൾ നടുകയോ ചുറ്റുമതിലിനുള്ളിൽ നിർത്തുകയോ ചെയ്യരുത് കടം കയറി മുടിയാൻ വേറെ
ഒന്നും വേണ്ട .പലവിധ സമാധാന പ്രശ്നങ്ങൾ നിങ്ങളും
നിങ്ങളുടെ കുടുംബാംഗങ്ങളും നേരിട്ട് കൊണ്ടേ ഇരിക്കും .
അതുപോലെ തന്നെ വീടിന്റെ നാലു ദിക്കിലും അരയാൽ ,അത്തി,പേരാൽ,അമ്പഴം എന്നി വൃക്ഷങ്ങൾ നിൽക്കുന്നത് അശുഭമാണ്
നാരകം ഒരുകാരണ വശാലും നിങ്ങളുടെ വീടിനു മുൻവശത്തെ വളർത്താതിരിക്കാൻ ശ്രദ്ധിക്കുക സാമ്പത്തികമായി അത് നിങ്ങളെ ഒരുപാടു ബുദ്ധിമുട്ടിക്കുന്നതായിരിക്കും .
കറ ഉള്ള പലതരം മുൾച്ചെടികൾ ഇന്ന്
അനവധിയായി വീടിന്റെ മുൻഭാഗത്തെ ഭംഗിക്കായി വെക്കുന്നത് കാണാം ഇത് മരണം വരെ
കൊണ്ടുവരാം പരമാവധി പറ്റുമെങ്കിൽ ഉപേക്ഷിക്കുക .വളരെ അധികം നെഗറ്റീവ് എനർജി തരുന്ന
ചെടികൾ ഒഴിവാക്കുക .പകരമായി നല്ല സുഗന്ധം തരുന്ന ചെടികൾ വീടിന്റെ മുന്ഭാഗത്തായി
വെച്ച് പിടിപ്പിക്കുക .ഉദാഹരണമായി മുല്ല ,പിച്ചി ,റോസാ,തുളസി
എന്നിങ്ങനെ നിങ്ങളെ ഉന്മേഷവാന്മാരാക്കുന്ന ചെടികളും ,അതുപോലെ
അടുക്കള ഭാഗത്തു സ്ഥലം ഉണ്ടെങ്കിൽ നാടൻ പച്ചക്കറികളും ,വസ്തു
ഉള്ളവർ ആണ് എന്നിൽ നല്ല ഫല വൃക്ഷങ്ങൾ അതായതു മാവ്,പ്ലാവ്
,പറങ്കിമാവ് എന്നിങ്ങനെ നമ്മുക്ക് ഫലങ്ങൾ
തരുന്നവയും ഉന്മേഷദായഗങ്ങളും ആയ വൃക്ഷങ്ങൾ നട്ട് വളർത്താൻ ശ്രമിക്കുക .അതുപോലെ
നമ്മുടെ പുരയിടം ഒരിക്കലും തരിശായി ഇടാതിരിക്കാൻ ശ്രമിക്കുക .തരിശായി പുരയിടം
ശ്മാശാന തുല്യം ആണ് അത് നമ്മളിൽ അധികമായി നെഗറ്റീവ് എനർജി തരുന്നതും വീട്ടിൽ സദാ
കലഹങ്ങൾ ഉണ്ടാക്കാൻ കാരണം ആക്കുന്നതുമായിരിക്കും .
Post a Comment