രേവതി
രേവതി
മീനം രാശിയിൽപ്പെടുന്ന നക്ഷത്രം. ദേവത - പൂഷാവ്. ദേവ ഗണം. സ്ത്രീ നക്ഷത്രം, മൃഗം - ആന. ഭൂതം - ആകാശം. പക്ഷി - മയിൽ. വൃക്ഷം - ഇരിപ്പ. ഈ നക്ഷത്രക്കാരുടെ ജനനം ബുധ ദശയിലാണ്.
രേവതി നക്ഷത്രത്തിൽ ജനിക്കുന്നവർ സൗന്ദര്യം, അഹ ങ്കാരം, ബുദ്ധിസാമർഥ്യം എന്നിവ ഉള്ളവരായിരിക്കും. പ്രതാപശാ ലിയും ധനവാനുമായിരിക്കും. സ്നേഹം പ്രകടിപ്പിക്കാൻ അറിയാ ത്തവരായിരിക്കും ഇവർ. ഏർപ്പെടുന്ന രംഗങ്ങളിൽ എളുപ്പം നേതൃ സ്ഥാനത്ത് എത്തിച്ചേരും. ബിസിനസിൽ നല്ല പങ്കാളികളായി രിക്കും. പുരുഷൻമാർക്ക് സാധാരണയായി വിവാഹശേഷമാണ്. അഭിവൃദ്ധിയുണ്ടാകുന്നത്.
രേവതി നക്ഷത്ര സ്ത്രീകൾ സുന്ദരികളും സഹകരണ മനോ ഭാവം, സതീസന്താനകൂടുതൽ, കുടുംബജീവിതവിജയം എന്നിവ ഉണ്ടാകുന്നവരുമായിരിക്കും.
രേവതി നക്ഷത്രക്കാർക്ക് ദന്തരോഗം, ശിരോരോഗങ്ങൾ, അർശസ്, കരൾ രോഗം, മഞ്ഞപ്പിത്തം, ഉദരരോഗം എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഇവർ ഭരണി, രോഹിണി, ഉത്രാടം, തിരുവാതിര എന്നീ നാളു കാരുമായുള്ള എല്ലാവിധ ഇടപാടുകളും വർജിക്കേണ്ടതാണ്. രേവതി നക്ഷത്രം വിദ്യാരംഭത്തിനും വിവാഹത്തിനും ശുഭ
മാണ്.
Post a Comment