അത്തം
അത്തം
കന്നിരാശിയിൽപ്പെടുന്ന നക്ഷത്രം. ദേവത - ആദിത്യൻ. കാകൻ, വൃക്ഷം : അമ്പഴം. ചന്ദ്രദശയിലാണ് ഈ നക്ഷത്രക്കാ രുടെ ജനനം.
ഈ നക്ഷത്രക്കാർ എല്ലായ്പ്പോഴും ഉൻമേഷവാൻമാരായി രിക്കും. കൗശലക്കാരനായിരിക്കും. പരദ്രവ്യം അനുഭവത്തിൽ വരു ന്നവനും അത് ആഗ്രഹിക്കുന്നവനുമായിരിക്കും. സാമ്പത്തികഭദ്രത നിലനിർത്തുവാനായി എന്തു ത്യാഗവും അനുഷ്ഠിക്കും. ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മാറി അനുഭവിക്കേണ്ടതായിവരും. വിവാഹ ശേഷം അഭിവൃദ്ധിയുണ്ടാകാം. ചില അത്തം നക്ഷത പുരുഷൻ മാർക്ക് ചന്ദ്രന്റെ വൃദ്ധിക്ഷയം പോലെ ഉയർച്ചതാഴ്ചകൾ ജീവി തത്തിൽ എല്ലാ കാര്യത്തിലും ഉണ്ടായിക്കൊണ്ടിരിക്കും.
അത്തം നക്ഷത്ര സ്ത്രീകൾ കുടുംബസ്നേഹമുള്ളവരും സൗന്ദര്യമുള്ളവരുമായിരിക്കും. സദാചാരബോധവും എല്ലാകാര്യ ങ്ങളിലും സാമർഥ്യവും ഉണ്ടായിരിക്കും.
അർശസ്, ലൈംഗികരോഗങ്ങൾ, കരൾരോഗം, ഉദരരോഗം, ശിരോരോഗങ്ങൾ എന്നിവ പിടിപെടാനിടയുണ്ട്. ചോതി, അനിഴം, മൂലം, ഭരണി, പുണർതം എന്നീ നാളുകാരുമായുള്ള എല്ലാ ബന്ധി ങ്ങളും അത്തം നക്ഷത്രജാതർ ഒഴിവാക്കേണ്ടതാണ്.
വിദ്യാരംഭം, വിവാഹം, ഗൃഹപ്രവേശം, യാത്ര എന്നിവയ്ക്ക് അത്തം നക്ഷത്രം ശുഭമാണ്.
Post a Comment