ഉത്രം
ഉത്രം
ചിങ്ങം രാശിയിൽ ആദ്യ 4 ഭാഗവും കന്നിരാശിയിൽ അവ സാന 4 ഭാഗവും ഉൾപ്പെടുന്ന നക്ഷത്രം. ദേവത മഹേശ്വരൻ. മനുഷ്യഗണം. പുരുഷനക്ഷത്രം. മൃഗം - ഒട്ടകം. ഭൂതം - MOon). പക്ഷി - കാകൻ. വൃക്ഷം - ഇത്തി. സൂര്യദശയിലാണ് ഈ നക്ഷത്രക്കാരുടെ ജനനം.
ഈ നാളുകാർ പൊതുവെ അഭിമാനികളായിരിക്കും. സാഹിത്യം, കല എന്നിവയിലുള്ള താൽപര്യംമൂലം ഇവർ മറ്റുള്ള വരുടെ ആദരവിന് പാത്രമാകും. എല്ലാ കാര്യത്തിലും ശുഭാപ്തി വിശ്വാസവും വിശാലമനസ്കതയും പ്രകടിപ്പിക്കും. ആരംഭത്തിൽ എളിയ നിലയിലായിരുന്നാലും ക്രമേണ ഉയർന്ന നിലയിലെത്തും. ഉൽക്കർഷേച്ഛയും ക്ഷമാശീലവും ഇവരുടെ പ്രത്യേകതകളാണ്. വ്യാപാരരംഗത്തും വിവാഹജീവിതത്തിലും ഇവർ നല്ല സുഹൃത്തു ക്കളായിരിക്കും. ഉത്തരവാദിത്വമേറ്റെടുത്താൽ അത് വിജയത്തിലെ ത്തിക്കാൻ അക്ഷീണം പ്രവർത്തിക്കും.
ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ശാന്തസ്വഭാവം, ഗൃഹ ഭരണപാടവം, ബുദ്ധിശക്തി, ബന്ധുക്കളോട് സഹകരണമനോ ഭാവം, സൗന്ദര്യം എന്നിവ ഉള്ളവരും ഈശ്വരഭക്തിയിലും ദാന ധർമ്മങ്ങളിലും താൽപര്യമുള്ളവരുമായിരിക്കും.
ശിരോരോഗം, സന്ധിരോഗം, ലൈംഗിക രോഗങ്ങൾ, ആസ്മ, ദന്തരോഗം, രക്തസമ്മർദ്ദം എന്നീ അസുഖങ്ങൾ പിടിപെടാനിട യുണ്ട്.
ചിത്തിര, വിശാഖം, തൃക്കേട്ട, പൂരോരുട്ടാതി, തിരുവാതിര, എന്നീ നാളുകാരുമായുള്ള എല്ലാ ബന്ധങ്ങളും ഉത്രം നക്ഷത്രക്കാർ വർജ്ജിക്കേണ്ടതാണ്.
വിവാഹം, ഗൃഹനിർമാണം, ഗൃഹപ്രവേശം, വ്യാപാരം തുട ങ്ങൽ എന്നീ കാര്യങ്ങൾക്ക് ഉത്രം നക്ഷത്രം ശുഭമാണ്
Post a Comment