മകം
മകം
ചിങ്ങം രാശിയിൽപ്പെടുന്ന നക്ഷത്രം, ദേവത - വിഷ്ണു. അസുരഗണം. പുരുഷനക്ഷത്രം. മൃഗം - എലി, ഭൂതം പക്ഷി - ചകോരം, വൃക്ഷം ദശയിലാണ്. ജലം, പേരാൽ. ഇവരുടെ ജനനം കേതു
ഇവർ ബുദ്ധിശക്തിയും അറിവും വിനയവുമുള്ളവരായി രിക്കും. ഗുരുഭക്തരായ ഇവർ സ്വന്തം പരിശ്രമം കൊണ്ട് ഉയർന്ന നിലയിൽ എത്തിച്ചേരും. അവസരങ്ങൾ കണ്ടെത്താനുള്ള കഴിവ് ഇവർക്ക് കൂടുത ലാണ്. ഉന്നത വ്യക്തി ക ളു മായി ബന്ധം പുലർത്തും. സ്ത്രീകളിലും മദ്യത്തിലും ചിലർക്ക് ആസക്തി കൂടു തലുള്ളതായി കണ്ടുവരുന്നു.
മകം നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾക്ക് വളരെ ഗുണാനു ഭവങ്ങൾ ഉണ്ടാകും (മകം പിറന്ന മങ്ക). ഇവർ സൗന്ദര്യവും വ്യക്തി ത്വവും കലാബോധവും ഉള്ളവരായിരിക്കും. ഇവർക്ക് എല്ലാവിധ കുടുംബ സൗഖ്യങ്ങളും ഐശ്വര്യവുമുണ്ടായിരിക്കും.
ത്വക്രോഗങ്ങൾ, ഉദരസംബന്ധമായ രോഗങ്ങൾ, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ എന്നിവ പിടിപെടാൻ ഇടയുണ്ട്. മകം നക്ഷത്രക്കാർ ഉത്രം, ചിത്തിര, വിശാഖം, ഉത്രട്ടാതി, രോഹിണി എന്നീ നാളുകാരുമായുള്ള എല്ലാതരത്തിലുള്ള ബന്ധ ങ്ങളും വർജ്ജിക്കേണ്ടതാണ്.
ചൂതുകളിക്കാനും ഹീനപ്രവർത്തികൾ ചെയ്യുന്നതിനും പറ്റിയ നക്ഷത്രമാണ് മകം.
Post a Comment