Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

പുരം

പുരം

 

ചിങ്ങം രാശിയിൽപ്പെടുന്ന നക്ഷത്രം. ദേവത ആര്യമാവ്. മനുഷ്യഗണം. സ്ത്രീ നക്ഷത്രം . മൃഗം -- ചുണ്ടെലി, ഭൂതം - ജലം പക്ഷി - ചകോരം. വൃക്ഷം - പ്ലാശ്. ശുക്രദശയിലാണ് ഈ നക്ഷ ത്രക്കാരുടെ ജനനം.

 

ഇവർ സംഭാഷണചാതുരികൊണ്ട് ആരേയും വശത്താക്കും. ഇവർക്ക് മേലുദ്യോഗസ്ഥരുടെ പ്രീതി നേടാൻ എളുപ്പമാണ്. സ്വാശ്രയശീലരാണെങ്കിലും മറ്റുള്ളവരുടെ സഹായത്തോടുകൂടി മാത്രമേ ഇവർക്ക് പദ്ധതികൾ നടപ്പാക്കാൻ കഴിയുകയുള്ളൂ. ഇവർക്ക് ആത്മാർഥ സുഹൃത്തുക്കൾ കുറവായിരിക്കും

സത്യസന്ധരും വിവേചനശക്തിയുള്ളവരുമായ ഇവർ ജീവി തത്തിൽ വിജയശ്രീലാളിതരാകും.

 

പൂരം നക്ഷത്ര സ്ത്രീകൾ സൗഭാഗ്യം, സദാചാരബോധം, നീതിബോധം, സാമർഥ്യം, സന്താനസുഖം എന്നിവ ഉള്ളവരായി രിക്കും.

 

ഇവർക്ക് ശിരോരോഗം, പ്രമേഹം, നേത്രരോഗം, ഹൃദ്രോഗം എന്നിവ പിടിപെടാൻ സാധ്യതയുണ്ട്.

 

അത്തം, ചോതി, അനിഴം, മകയിരം എന്നീ നാളുകാരുമാ യുള്ള ബന്ധങ്ങൾ ഒഴിവാക്കേണ്ടതാണ്.

 

പൂരം നക്ഷത്രം ശുഭകാര്യങ്ങൾക്കു നന്നല്ല

 

അഭിപ്രായങ്ങളൊന്നുമില്ല