ആയില്യം
ആയില്യം
കർക്കടകം രാശിയിൽ പെടുന്ന നക്ഷത്രം. ദേവത - സർപ്പ ങ്ങൾ. അസുരഗണം. പുരുഷനക്ഷതം. മൃഗം - കരിമ്പൂച്ച. ഭൂതം - ജലം. പക്ഷി - ചകോരം. വൃക്ഷം - നാരകം. ബുധദശയിലാണ് ഈ നാളുകാരുടെ ജനനം.
സ്വന്തം കാര്യം നേടിയെടുക്കുന്നതിൽ ഇവർ സമർഥരാണ്. യൗവനാരംഭത്തിലാണ് സാധാരണയായി ഇവർക്ക് അഭിവൃദ്ധികാ ണപ്പെടുന്നത്. സംഭാഷണചാതുരികൊണ്ട് ഇവർ ആരേയും സ്വാധീ നിക്കും. നർമസംഭാഷണത്തിലും അന്യരെ അനുകരിക്കുന്നതിലും ഇവർ സമർഥരായിരിക്കും. സ്നേഹിക്കുന്നവർക്ക് സ്നേഹം തിരികെ കൊടുക്കാൻ ഇവർക്ക് പലപ്പോഴും കഴിയാറില്ല. ഇവർക്ക് ബന്ധുക്കളിൽനിന്നും അന്യരിൽ നിന്നും ദോഷഫലങ്ങൾ ഉണ്ടാ കാനിടയുണ്ട്.
ആയില്യം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ
സൗന്ദര്യം കുറ വുള്ളവരും പരുഷഭാഷണം നടത്തുന്നവളും പുരുഷനെ
വകവക്കാത്തവളുമായിരിക്കും. മനക്ലേശം, കുടുംബസുഖക്കുറവ്
എന്നിവ ഇവരുടെപ്രത്യേകതകളായിരിക്കും.
ഇവർക്ക് ഗ്യാസ്ട്രബിൾ, രക്തക്കുറവ്, ത്വക്രോഗങ്ങൾ, ഹൃദ യരോഗങ്ങൾ എന്നിവ പിടിപെടാനിടയുണ്ട്.
പൂരം, അത്തം,
ചോതി, ചതയം, പൂരോരുട്ടാതി,
എന്നീ നാളു കാരുമായുള്ള എല്ലാതരത്തിലുള്ള ബന്ധങ്ങളും ആയില്യം
നക്ഷത്രംക്കാർ ഒഴിവാക്കേണ്ടതാണ്.
ആയില്യം നക്ഷത്രം കച്ചവടം തുടങ്ങുന്നതിനും സർപ്പപ്രീതി
കർമ്മങ്ങൾക്കും ശുഭമാണ്.
Post a Comment