പൂയം
പൂയം
കർക്കടകം രാശിയിൽപ്പെടുന്ന നക്ഷത്രം. ദേവത ബഹ് സ്പതി. ദേവഗണം. പുരുഷനക്ഷത്രം. മൃഗം - ആട്. ഭൂതം - ജലം. പക്ഷി ചകോരം. വൃക്ഷം. അരയാൽ. ശനിദശയിലാണ് ഈ നക്ഷത്രക്കാരുടെ ജനനം
ഗുരുഭക്തിയും മതനിഷ്ഠയുമുള്ളവരാണ് ഈ
നക്ഷത്രക്കാർ. ധനം, വിദ്യ, കുടുംബം,
വാഹനം, സന്താനം, സ്ത്രീ
സുഖം എന്നി വയിൽ ഭാഗ്യം ഉണ്ടായിരിക്കും. ഇവരുടെ സ്വഭാവം മറ്റുള്ളവർ ഇഷ്ടപ്പെടുക
നിമിത്തം ആരുമായും ഇടപെടുന്നതിന് ഇവർക്ക് വിഷമമുണ്ടാവുകയില്ല. ഏറ്റെടുത്ത ചുമതലകൾ
സത്യസന്ധമായും ആത്മാർഥമായും ഇവർ നിർവഹിക്കും. ആത്മവിശ്വാസവും സൂക്ഷ്മതയും മൂലം ഇവർ
ഉയർന്നനിലയിൽ എത്തിച്ചേരും. കുടുംബസ്നേഹികളായ ഇവർ അതിഥിസൽക്കാരപ്രിയരായി രിക്കും .
പൂയം നക്ഷത്ര സ്ത്രീകൾ കുടുംബ ഐശ്വര്യം, സൗന്ദര്യം, - ബന്ധുഗുണം ആരോഗ്യമുള്ള ശരീരം, സാധുസ്വഭാവം എന്നിവ ഉള്ളവരായിരിക്കും.
അർശസ്സ്, ത്വക് രോഗങ്ങൾ, ഉദരരോഗങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ പിടിപെടാനിടയുണ്ട്. മകം, ഉത്രം, ചിത്തിര, അവിട്ടം, ചതയം, എന്നീ നാളുകാരു മായുള്ള എല്ലാവിധ ബന്ധങ്ങളും പൂയം നക്ഷത്രക്കാർ ഒഴിവാ ക്കേണ്ടതാണ്.
ക്ഷേത്രങ്ങൾ, വീടുകൾ, പൂജാമണ്ഡപങ്ങൾ എന്നിവ പണി യാനും കൃഷി, കലാവിദ്യകൾ എന്നിവ ആരംഭിക്കാനും പറ്റിയ നക്ഷത്രമാണ് പൂയം.
Post a Comment