Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

പുണർതം

പുണർതം

മിഥുനം രാശിയിൽ ആദ്യ മുക്കാൽ ഭാഗവും കർക്കിടകം രാശിയിൽ അവസാന കാൽ ഭാഗവും ഉൾപ്പെടുന്ന നക്ഷത്രം .

സ്വതവേ സന്തോഷം പ്രകടിപ്പിക്കുന്നത് ജന്മ സ്വഭാവം ആണ് .സത്യം ,ധർമം ,നീതി എന്നിവ മുറുകെ പിടിക്കുന്ന ഇവർ അതിൽ ഒരു വിട്ടു വീഴ്ചക്കും തയാറല്ല .ഉള്ളത് കൊണ്ട് തൃപ്തി ആവുന്ന പ്രകൃതം .കല ,രാഷ്ട്രീയം ,വിജ്ഞാനം ഇവയിൽ അതീവ താത്പര്യം ഉണ്ടായിരിക്കുന്നതാണ് .കുടുംബങ്ങങ്ങളോടും,ബന്ധുക്കളോടും വളരെ ഏറെ സ്നേഹം ഉള്ളവർ ആയിരിക്കും ഈ കൂട്ടർ .ഇവർ ശുഭാപ്തി വിശ്വാസം ഉള്ളവരാണ് .മനശക്തി വളരെ ഉള്ളവർ .പരോപകാരികളും ,സേവന തത്പരരും ആയിരിക്കും പുണർതം നക്ഷത്രക്കാർ .

പുണർതം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ധന ധാന്യ ലാഭം ഉള്ളവരായിരിക്കും .ഭർത്താവിനെ സ്നേഹിക്കുന്നവരും അഹങ്കാരം ഇല്ലാത്തവരും ആയിരിക്കും .കുടുംബജീവിതത്തിൽ എല്ലാ അർഥത്തിലും വിജയിക്കുന്നവരും ആയിരിക്കും .

ഇവർക്ക് രക്ത സംബന്ധമായ രോഗങ്ങൾ ,ഉദര രോഗങ്ങൾ എന്നിവ വരാതെ സൂക്ഷിക്കുക .

ദേവത അഥിതി

മൃഗം പൂച്ച യാണ്  വളർത്തുന്നത് നന്നായിരിക്കും

വൃക്ഷം മുള

പക്ഷി ചകോരം

യാത്രക്കും ,വാഹനം വാങ്ങുന്നതിനും വിൽക്കുന്നതിനും അത്യുത്തമം ആണ് പുണർതം നക്ഷത്രം

 

അഭിപ്രായങ്ങളൊന്നുമില്ല