തിരുവാതിര
തിരുവാതിര
മിഥുനം രാശിയിൽ ഉള്ള നക്ഷത്രം
.മഹാദേവന്റെ നക്ഷത്രം .മനുഷ്യഗണം
.സ്ത്രീനക്ഷത്രം .
ഇവർ പൊതുവെ ആശ്രിതവത്സരരും
കൂട്ടുകാർക്കു പ്രിയങ്കരരുമായിരിക്കും .പലപ്പോഴും ദുർവാശി കാണിക്കും എങ്കിലും
പൊതുവെ നന്മനിറഞ്ഞവരായിരിക്കും .അമിതമായ സംഭാഷണം ഉള്ള ഇവർ അതിലൂടെ മറ്റുള്ളവരെ
വീഴ്ത്താൻ ഉള്ള കഴിവും ഉണ്ട് .അസാമാന്യ ഓർമശക്തി ഉള്ള ഇവർ പഠിപ്പും അറിവും ഉള്ളവർ
ആയിരിക്കും .തൊഴിൽ മേഖലയിൽ സ്ഥിരത കണക്കാത്ത ഈ കൂട്ടർ ജോലികൾ മാറി മാറി കയറാൻ ഉള്ള
സാധ്യത കാണുന്നു എന്നിരുന്നാലും വിജയം ഇവർക്ക് ഒപ്പം ആയിരിക്കും .സഞ്ചാരം ഏറെ
ഇഷ്ടപ്പെടുന്ന ഇവർ ഒരു പ്രായം കഴിഞ്ഞാൽ യാത്രകൾ അനവധി ആയി പോകാൻ ഉള്ള സാധ്യത
തെളിഞ്ഞു കാണുന്നു .
ഈ നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ
അന്യരുടെ കുറ്റം കണ്ടുപിടിക്കുന്നതിൽ സമർഥരും ,പരദൂഷണ
പ്രിയരും ആയിരിക്കും .എന്നാൽ മനസ്സ് കൊണ്ട് നിഷ്കളങ്കർ ആയിരിക്കും .അതുപോലെ
മിടുമിടുക്കികൾ ആയിരിക്കും .പണം അധികം ചിലവാക്കാനുള്ള ചിന്താഗതി
നിയന്ത്രിക്കുന്നത് നന്നായിരിക്കും ,സന്തുഷ്ടമായ
കുടുംബ ജീവിതത്തിനു വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറാക്കണം .108 ഉരു നമ ശിവായ ജപിക്കുന്നത് വളരെ വിശേഷം ആണ്
.വർഷത്തിൽ ഒരിക്കൽ എങ്കിലും ശിവക്ഷേത്രത്തിൽ പോയി കൂവള മാല ദേവന് ചാർത്താനായി
കൊടുക്കുന്നത് ദുരിത നിവാരണത്തിന് വളരെ നന്ന് .
വാതരോഗം ,പ്രേമേഹം
,ഗർഭാശയ രോഗങ്ങൾ എന്നിവക്ക് സാധ്യത
പോഷകാഹാരങ്ങളും ,വ്യായാമവും പതിവാക്കണം ,ജപം കഴിയുമെങ്കിൽ
മുടക്കാതെ ഇരിക്കുക .
പൂയം ,മകം
,ഉത്രം,ഉത്രാടം
,തിരുവോണം എന്നി നാലുകാരുമായുള്ള ഇടപാടുകൾ
ഒഴിവാക്കുന്നത് നന്ന്
മൃഗം ശ്വാവ്
പക്ഷി
ചകോരം
വൃക്ഷം കരിമരം
വ്യവസായം ,വിദ്യാരംഭം എന്നിവക്ക് വളരെ
അനുയോജ്യമായ നാൾ ആണ് തിരുവാതിര
Post a Comment