Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

മകയിരം


മകയിരം

ചൊവ്വ ദശയിൽ ജനിച്ച മകയിരം നക്ഷത്രം ഇടവം രാശിയുടെ ആദ്യ അര ഭാഗവും മിഥുനം രാശിയുടെ അവസാന അര ഭാഗവും ഉൾപ്പെടുന്നു .കാര്യാ നിർവഹണത്തിൽ സമ്മർദ്ധരായിരിക്കും പ്രവർത്തന മേഖലയിൽ അസാമാന്യമായ കഴിവ് പ്രകടിപ്പിക്കുന്ന ഈ കൂട്ടർ അവർ ജോലി ചെയുന്ന സ്ഥാപനങ്ങൾക്കു ഒരു മുതൽക്കൂട്ടാണ് .പക്ഷെ ഇവർ എവിടെയും സ്ഥിരമായി നിക്കില്ല എന്നത് ഒരു പോരായ്മയായി കാണാം .കഠിനാധ്വാനികൾ ആയിരിക്കും അതുപോലെ സ്നേഹം പ്രകടിപ്പിക്കുന്നതും ഇവരുടെ പൊതുസ്വഭാവം ആണ് .മാതാവിനെ അതായതു  അമ്മയെ ആയിരിക്കും അവർക്കു ഏറ്റവും ഇഷ്ടം .ബാല്യകാലത്തു അധികം സുഖ സൗകര്യങ്ങൾ അനുഭവിക്കാത്ത ഇവർ പിന്നീട് സമ്പന്നതയിലേക്കു കുതിച്ചുയരും .നല്ല വാഹനങ്ങൾ ,വസ്തുവകകൾ ,ഭവനങ്ങൾ എന്നിവ സ്വന്തമാക്കും .

സ്ത്രീകൾ പൊതുവെ ആഡംബരപ്രിയരായിരിക്കും സൗന്ദര്യം ,സമ്പത്ത്‌ ,ആഭരണങ്ങൾ ,അനുകരണഭ്രമം എന്നിവയിൽ പൊതുവെ വലിയ താത്പര്യവും കാണിക്കുന്നതായി കാണാം .

സന്താനഭാഗ്യം ഉണ്ടായിരിക്കുന്നതാണ് .എവിടെയും മാന്യത ലഭിക്കുന്ന ഈ കൂട്ടർ അല്പം മനഃശാന്തി കുറവുള്ളവർ ആയിരിക്കും .

ബിസിനസ്സ് ,സൗന്ദര്യ ഉത്പന്നങ്ങളുടെ ഉത്പാദനം ,ഐ ടി സെക്ടർ എന്നിവ അനുയോജ്യമായ മേഖലയായി കാണുന്നു .

ഉദര ,ആമാശയ രോഗങ്ങൾക്ക് സാധ്യത കാണുന്നു .

പുണർതം ,പൂരം,ആയില്യം ,മൂലം ,പൂരാടം ,ഉത്രാടം തിരുവോണം എന്നി നാളുകാരുമായുള്ള എല്ലാ ബന്ധങ്ങളും ഈ കൂട്ടർ ഒഴിവാക്കിയാൽ നന്ന് .

കൃഷി ,വ്യവസായം ,വിവാഹം ,യാത്ര ,വീടുപണി എന്നിവക്ക് ഏറ്റവും അനുയോജ്യമായ നാൾ ആണ് മകയിരം

 

 


അഭിപ്രായങ്ങളൊന്നുമില്ല