Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

അവിട്ടം

അവിട്ടം

മകരം രാശിയിൽ ആദ്യ  ഭാഗവും കുംഭം രാശിയിൽ അവസാന  ഭാഗവും ഉൾപ്പെടുന്ന നക്ഷത്രം. ദേവത - വസുക്കൾ. അസുരഗണം. സ്ത്രീനക്ഷത്രം. ഭൂതം - ആകാശം. പക്ഷി - മയിൽ. വൃക്ഷം - വഹ്നി. ചൊവ്വാദശയിലാണ് ഈ നക്ഷത്രക്കാരുടെ ജനനം.

ഈ നക്ഷത്രക്കാർ ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും അനുഭവിച്ച് ഉദ്ദേശിച്ച കാര്യങ്ങൾ നിറവേറ്റുന്നതായിക്കാണാം. ഇവർക്ക് കലഹസ്വഭാവം ഉണ്ടാകാനിടയില്ല. ഇവർ അഹങ്കാരമി ല്ലാത്തവരായിരിക്കും. ഇവർ എളുപ്പത്തിൽ സുഹൃത്തുക്കളെ സമ്പാ ദിക്കും.

അധികാരത്തിനു കീഴടങ്ങുന്നതിനുപകരം അധികാരം പ്രയോഗിക്കാൻ ഇഷ്ടപ്പെടുന്നവരാണിവർ. അവിട്ടം നക്ഷത സ്ത്രീകൾ സൗന്ദര്യം, സുഖം, ഈശ്വരി

വിശ്വാസം, വൈരാഗ്യബുദ്ധി, എന്തു ജോലിയും ചെയ്യാൻ താൽപര്യം എന്നിവ ഉള്ളവർ ആയിരിക്കും. അവിട്ടം നാളുകാർക്ക് രക്തരോഗങ്ങൾ. ഗർഭാശയരോഗം, അസ്ഥിരോഗം, ദന്തരോഗം, എന്നിവയ്ക്ക് സാധ്യതയുണ്ട്. പൂരോ

രുട്ടാതി, രേവതി, ഭരണി, അനിഴം എന്നീ നക്ഷത്രക്കാരുമായി എല്ലാ

വിധ ഇടപാടുകളും ഒഴിവാക്കേണ്ടതാണ്.

വ്യവഹാരത്തിനും ഗൃഹ, ഉദ്യാന നിർമാണങ്ങൾക്കും ഉത്തമ മാണ് അവിട്ടം നക്ഷത്രം.

 

അഭിപ്രായങ്ങളൊന്നുമില്ല