Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

തിരുവോണം

 തിരുവോണം

മകരംരാശിയിൽ പെടുന്ന നക്ഷത്രം. ദേവത - വിഷ്ണു. ദേവ ഗണം. പുരുഷനക്ഷതം. മൃഗം - കോഴി, വൃക്ഷം - എരുക്ക്. ചന്ദ്ര ദശയിലാണ് ഈ നക്ഷത്രക്കാരുടെ ജനനം.

ഈ നക്ഷത്രക്കാർ പൊതുവേ സത്യസന്ധരും ക്ഷമാശീല രുമായിരിക്കും. വളരെ ചിന്തിച്ചതിനുശേഷമേ ഏതു കാര്യത്തിലും ഇടപെടുകയുള്ളൂ. മറ്റുള്ളവരുടെ ഉപദേശങ്ങളേക്കാൾ കൂടുതൽ സ്വന്തം ലക്ഷ്യബോധമാണ് ഇവരെ നയിക്കുക. യുക്തി വിചാരവും യാഥാസ്ഥിതിക ചിന്തയും ഇവരിൽ ഒരേ സമയം കാണാം. ഇവർ ഉപകാരസ്മരണയുള്ളവരായിരിക്കും. ഇവരുടെ ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ മാറി മാറി ഉണ്ടായിക്കൊണ്ടിരിക്കാൻ സാധ്യത

യുണ്ട്. തിരുവോണനക്ഷത സ്ത്രീകൾ ദാനധർമങ്ങളിലും അന്യരെ സഹായിക്കുന്നതിലും താൽപര്യമുള്ളവരും സന്താനഭാഗ്യം, ഐശ്വര്യം, ധന - ധാന്യ ക്ഷേമം എന്നിവ ഉള്ളവരുമായിരിക്കും.
 ഇവർക്ക് ത്വക് രോഗങ്ങൾ, ദന്തരോഗം, വാതം, ഹൃദ്രോഗം, ആസ്മ എന്നീ അസുഖങ്ങൾ പിടിപെടാനിടയുണ്ട്.

ചതയം, ഉത്രട്ടാതി, പൂരം, മകം, അശ്വതി എന്നീ നാളുകാരു മായുള്ള എല്ലാ ബന്ധങ്ങളും തിരുവോണം നക്ഷത്രക്കാർ വർജ്ജി ക്കേണ്ടതാണ്.

പ്രതിഷ്ഠക്കും ഗൃഹനിർമാണത്തിനും മംഗളകർമങ്ങൾക്കും തിരുവോണം നക്ഷതം ശുഭകരമാണ്.

 

അഭിപ്രായങ്ങളൊന്നുമില്ല