Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

ചതയം


ചതയം
കുംഭം രാശിയിൽ പെടുന്ന നക്ഷത്രം, ദേവത - വരുണൻ, അസുരഗണം. സ്ത്രീ നക്ഷത്രം, മൃഗം - കുതിര. ഭൂതം - (ആകാശം പക്ഷി - മയിൽ. വൃക്ഷം - കടമ്പ്. രാഹുദശയിലാണ് ഈ നക്ഷ തക്കാരുടെ ജനനം.

ഈ നക്ഷത്രക്കാർ പൊതുവേ സ്വതന്ത്ര ചിന്താഗതിക്കാരും അധ്വാനശീലരുമാണ്. ആത്മധൈര്യമുള്ള ഇവർ ശത്രുക്കളെ പരാ ജയപ്പെടുത്തുന്നതിൽ സമർഥരായിരിക്കും. ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്ന ഇവർ ക്രമേണ അഭിവൃദ്ധി പ്രാപിക്കും. കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ഇവർ എന്തു ത്യാഗവും സഹിക്കും. സുഖദുഃഖങ്ങളെ സമചിത്തതയോടെ 
ചതയം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ മുൻകോപം, ഈശ്വരഭക്തി, ആരോഗ്യക്കുറവ്, വിവേകം, നല്ല പെരുമാറ്റം എന്നിവ ഉള്ളവരായിരിക്കും. തൊഴിലിൽ വിജയിക്കുന്നവരും എന്തു ജോലി ചെയ്യാനും സൻമനസുള്ളവരുമായിരിക്കും.

മലമൂത്രാശയരോഗങ്ങൾ, ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപെടാനിടയുണ്ട്.

അശ്വതി, കാർത്തിക, തൃക്കേട്ട, ഉത്രട്ടാതി എന്നീ നാളുകാരു മായി എല്ലാ ബന്ധങ്ങളും ചതയം നക്ഷത്രക്കാർ ഒഴിവാക്കേണ്ട താണ്.


 

അഭിപ്രായങ്ങളൊന്നുമില്ല