പൂരോരുട്ടാതി
പൂരോരുട്ടാതി
കുംഭം രാശിയിൽ ആദ്യത്തെ 4 ഭാഗവും മീനം രാശിയിൽ അവസാന /4 ഭാഗവും ഉൾപ്പെടുന്ന നക്ഷത്രം. ദേവത - അജൈക പാലൻ, മനുഷ്യഗണം. പുരുഷനക്ഷത്രം. മൃഗം - നരൻ, ഭൂതം ആകാശം. പക്ഷി - മയിൽ. വൃക്ഷം തേൻമാവ്. വ്യാഴദശയി = ലാണ് ഈ നക്ഷത്രക്കാരുടെ ജനനം.
മാനുഷിക മൂല്യങ്ങൾക്ക് വിലകല്പ്പിക്കുന്നവരായിരിക്കും ഇവർ, സത്യത്തിനും ആത്മാർഥതക്കും പരിഗണന നല്കും. നല്ല സുഹൃത്തുക്കളായിരിക്കും. സമൂഹത്തിൽ മാന്യതയുണ്ടായിരിക്കും.
ഔദാര്യശീലരായിരിക്കും, സുഖകാംക്ഷികളും ആഡംബരപ്രിയ രുമായ ഇവർ പണത്തിനു പിശുക്കുകാണിക്കുകയില്ല. സംഭാഷണ പിയരും ചഞ്ചലമനസ്കരുമായിരിക്കും. ഇവർക്ക് വിദ്യകൊണ്ട് പണം നേടാനുള്ള കഴിവുണ്ടായിരിക്കും,
പൂരോരുട്ടാതി നക്ഷത്ര സ്ത്രീകൾ വിദ്യാഗുണം, സമ്പത്ത്, കുലശഷ്ഠത, സന്താനഭാഗ്യം, കുടുംബ ഭരണ സാമർഥ്യം എന്നിവ ഉള്ളവരും തൊഴിലിൽ ഉന്നതി ഉണ്ടാകുന്നവരുമായി രിക്കും . -
ഈ നാളുകാർക്ക് വാതം, അർശസ്, രക്തസംബന്ധമായ രോഗങ്ങൾ, ദന്തരോഗം, ആസ്മ എന്നിവയ്ക്ക് സാധ്യത. രേവതി, ഭരണി, മൂലം, രോഹിണി എന്നീ നാളുകാരുമായി
എല്ലാ ബന്ധങ്ങളും പൂരോരുട്ടാതി നക്ഷത്രക്കാർ വർജിക്കേണ്ട
താണ്.
കൃഷി, കച്ചവടം എന്നിവ തുടങ്ങുന്നതിന് ഉത്തമമാണ് പൂരോ രുട്ടാതി നക്ഷത്രം.
Post a Comment