ഉത്രട്ടാതി
ഉത്രട്ടാതി
മീനം രാശിയിൽ ഉൾപ്പെടുന്ന നക്ഷത്രം. ദേവത അഹിർ ബുദ്ധി. മനുഷ്യഗണം. സീനക്ഷത്രം. മൃഗം പശു. ഈ നക്ഷത്രക്കാരുടെ ജനനം.
ഇവർ പൊതുവേ സൗമ്യശീലരും സത്യസന്ധരുമായിരിക്കും. ഏതു സാഹചര്യവുമായി വേഗം ഇണങ്ങിച്ചേരും. ഏറ്റെടുത്ത കാര്യ ങ്ങൾ പരമാവധി കഴിവുപയോഗിച്ച് നിർവഹിക്കും. നല്ല സുഹൃ ത്തുക്കളുണ്ടാകുന്ന പക്ഷം ഉയർന്നനിലയിൽ എത്തിച്ചേരും. വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും താൽപര്യം കാണിക്കു ന്നവരാണിവർ. സ്നേഹിതർക്കു ഉപകാരം ചെയ്യാൻ സന്നദ്ധ രാകുന്ന ഇവർ എതിരാളികൾക്കു മാപ്പുകൊടുക്കാനും ക്ഷമി ക്കാനും തയ്യാറായിരിക്കും.
ഉത്രട്ടാതി നക്ഷതസ്തീകൾ മാന്യമായ പെരുമാറ്റം, സന്താ നഭാഗ്യം, മനഃശുദ്ധി, കുടുംബസ്നേഹം, ക്ഷമ, ത്യാഗമനോഭാവം എന്നിവ ഉള്ളവരായിരിക്കും.
ഉത്രട്ടാതി നാളുകാർക്ക് ശ്വാസകോശസംബന്ധമായ രോഗം. ക്ഷയം, അർശസ്, കേൾവിക്കുറവ് എന്നീ രോഗങ്ങൾക്ക് സാധ്യ
തയുണ്ട്.
കാർത്തിക, പൂരാടം, മകയിരം, അശ്വതി എന്നീ നാളുകാരു മായി എല്ലാവിധ ഇടപാടുകളും ഉത്രട്ടാതി നക്ഷത്രക്കാർ ഒഴിവാ ക്കേണ്ടതാണ്.
ഗൃഹനിർമാണം, വിവാഹം, യാത്ര എന്നിവയ്ക്ക് ഉതട്ടാതി നക്ഷത്രം ശുഭമാണ്.
Post a Comment