Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

പൂരാടം

പൂരാടം



ധനുരാശിയിൽ പെടുന്ന നക്ഷത്രം. ദേവത - ജലം. മനുഷ്യ ഗണം. പുരുഷനക്ഷത്രം മൃഗം - കുരങ്ങൻ. ഭൂതം - വായു. പക്ഷി - കോഴി, വൃക്ഷം - വഞ്ഞി. ഈ നക്ഷത്രക്കാരുടെ ജനനം ശുക ദശയിലാണ്.

ഈ നക്ഷത്രക്കാർ പൊതുവേ വിശാലമനസ്കരായിരിക്കും. എപ്പോഴും തങ്ങളുടെ അന്തസും അഭിമാനവും നിലനിറുത്തി ക്കൊണ്ട് പെരുമാറുകയുള്ളൂ. ശുഭാപ്തിവിശ്വാസികളായിരിക്കും.

മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാൻ ഇവർ തയ്യാറായിരിക്കും. ചെറുത്തുനില്ക്കുന്നതിലും എതിർത്തു തോൽപിക്കുന്നതിലും ഇവർക്ക് അസാമാന്യ കഴിവുണ്ടായിരിക്കും. അല്പം മൂലധനം മുടക്കി സാമ്പത്തികനില മെച്ചപ്പെടുത്താൻ ഇവർക്ക് സാമർഥ്യം കൂടും. കേസുകൾ നടത്തുന്നതിൽ ഇവർക്ക് പ്രത്യേക താൽപര്യ മുണ്ടായിരിക്കും.

പൂരാടം, നക്ഷത്രത്തിലെ സ്ത്രീകൾ ഗൃഹഭരണത്തിലും ഔദ്യോഗിക ജീവിതത്തിലും വിജയിക്കും. കാര്യപ്രാപ്തിയും ഈശ്വരഭക്തിയും ഉണ്ടായിരിക്കും.

ഇവർക്ക് ശ്വാസകോശരോഗം, ജലദോഷം, വാതം, കരൾ രോഗങ്ങൾ, ആമാശയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്.

തിരുവോണം, ചതയം, ഉത്രട്ടാതി, പൂയം, ആയില്യം, ചിത്തിര, എന്നീ നാളുകാരുമായി എല്ലാവിധ ബന്ധങ്ങളും പൂരാടം നക്ഷ ത്രക്കാർ ഒഴിവാക്കേണ്ടതാണ്.

പൂരാടം നക്ഷത്രം വിഗ്രഹങ്ങൾ ഉണ്ടാക്കുന്നതിനും മരം മുറി ക്കുന്നതിനും ജലാശയങ്ങൾ ഉണ്ടാക്കുന്നതിനും ഉത്തമമാണ്.

 

അഭിപ്രായങ്ങളൊന്നുമില്ല