ഉത്രാടം
ഉത്രാടം
ധനുരാശിയിൽ ആദ്യ 4 ഭാഗവും മകരം രാശിയിൽ അവ സാന % ഭാഗവും ഉൾപ്പെടുന്ന നക്ഷത്രം. ദേവത - വിശ്വദേവത. മനുഷ്യഗണം. പുരുഷനക്ഷത്രം, മൃഗം - കാള. ഭൂതം - വായു. പക്ഷി -കോഴി. വൃക്ഷം' - പ്ലാവ്, സൂര്യദശയിലാണ് ഈ നക്ഷത് ക്കാരുടെ ജനനം,
ഈ നക്ഷത്രക്കാർ ജീവിതത്തിൽ ലക്ഷ്യങ്ങൾ മുൻനിറുത്തി അതിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുന്നവരായിരിക്കും. ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചുകഴിഞ്ഞാൽ അതിന്റെ പാരമ്യത്തിലെ ത്തിച്ചേരുകയാണ് ഇവരുടെ ലക്ഷ്യം. ഇവർക്ക് ധാരാളം സുഹ്യ ത്തുക്കൾ ഉണ്ടായിരിക്കും. ഇവരെ സഹായിക്കുന്നവരെ ഇവർ മറ ക്കില്ല. ഇവർ എല്ലാ കാര്യത്തിലും ആത്മാർഥത പ്രകടിപ്പിക്കുന്ന വരായിരിക്കും.
ഉത്രാടം നക്ഷത്ര സ്ത്രീകൾ സുന്ദരിമാരും പേരും പ്രശ സ്തിയും ഉള്ളവരുമായിരിക്കും. വിനയം, സമ്പത്ത്, സദാചാര നിഷ്ഠ എന്നിവയുണ്ടായിരിക്കും.
ഇവർക്ക് ത്വക്രോഗങ്ങൾ, പാണ്ടുരോഗം, വാതം, രക്തദൂഷ്യം, ഗർഭാശയരോഗങ്ങൾ എന്നിവ പിടിപെടാനിടയുണ്ട്.
ഇവർ അവിട്ടം, പൂരോരുട്ടാതി, ചോതി, മകം, രേവതി എന്നീ നാളുകാരുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കേണ്ടതാണ്. ഉത്രാടം നക്ഷത്രം, വിവാഹം, ഗൃഹപ്രവേശം, വാസ്തകർമ ങ്ങൾ എന്നിവക്ക് ഉത്തമമാണ്.
Post a Comment