Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

രോഹിണി




രോഹിണി

ഇടവം രാശിയിൽ പെടുന്ന നക്ഷത്രം

സൃഷ്ടിയുടെ ദേവനായ ബ്രമ്മാവ് ആണ് ദേവത

മനുഷ്യ ഗണത്തിൽ പിറന്ന ഇവരുടെ മൃഗം നാലപ്പാമ്പാണ് അതുപോലെ തന്നെ പക്ഷി പുള്ള്. രോഹിണി നക്ഷത്രക്കാരുടെ ജനനം ചന്ദ്ര ദശയിൽ ആണ്

ഈ നക്ഷത്രത്തിൽ ജനിച്ചവർ വളരെ അഭിമാനികൾ ആയിരിക്കും .സുന്ദരന്മാരും ,സുന്ദരികളും ആയിരിക്കും അതുപോലെ തന്നെ സൽസ്വഭാവികൾ ആയിരിക്കുന്നതാണ് .

നല്ല രീതിയിൽ ഉള്ള ഒരു പെരുമാറ്റം ഇവരുടെ ഒരു പ്രധാന സ്വാഭാവ സവിശേഷത ആണ് .

എപ്പോളും നീതി ,ന്യായം എന്നിവയുടെ പക്ഷം ചേർന്ന് നിൽക്കുന്നവർ ആയിരിക്കും .ഏതു രംഗത്തും നന്നായി തിളങ്ങാൻ കഴിയുന്ന ഈ കൂട്ടർ വളരെ പെട്ടെന്ന് ഉയർച്ച പ്രാപിക്കാൻ എല്ലാ സാധ്യതകളും ജന്മ വശാൽ തന്നെ ഉണ്ട് .

പുതിയ പുതിയ ഐഡിയകൾ കണ്ടുപിടിക്കാൻ മിടുക്കരാണ് രോഹിണി ജാതർ .പക്ഷെ ചെറിയ ഒരു കുഴപ്പം  ആയി കാണുന്നത് മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുകയും അവരുടെ മുഖത്തു അടിച്ചപോലെ അത് അവതരിപ്പിക്കുകയും ചെയ്യും എന്നതാണ് അതിനാൽ തന്നെ ശത്രുക്കളെ സമ്പാദിക്കും .

രോഹിണി നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ സുന്ദരികൾ ആയിരിക്കും പതിവ്രതകളും ആയിരിക്കും .എപ്പോളും സന്തോഷവതികൾ ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഇവർ വളരെ ആക്ടിവായിരിക്കും നല്ല ഒരു കുടുംബ ജീവിതം നയിക്കുന്നവരും ആയിരിക്കും

അദ്ധ്യാപക വൃത്തി വളരെ നല്ല ഒരു തൊഴിൽ മേഖല ആണ്

ഈ നക്ഷത്രക്കാർക്ക്‌ പ്രേമേഹം ,നേത്ര രോഗം ,രക്തദൂഷ്യം ഇവ വരൻ ഉള്ള സാധ്യത കൂടുതൽ ആണ് .ആയതിനാൽ ജീവിത രീതിയിൽ ഒരു ക്രമം വരുത്തിയാൽ നന്നായിരിക്കും.

രോഹിണി നാൾ വിവാഹം .ക്ഷേത്ര നിർമാണം ഇവക്കു വളരെ ശുഭകരം ആണ് .

തിരുവാതിര ,പൂയം , മകം ,ചോതി ,മൂലം ,പൂരാടം എന്നി നക്ഷത്രക്കാരുമായുള്ള എല്ലാ വിധ ഇടപാടുകളും രണ്ടു തവണ ആലോചിച്ച ശേഷം ചെയ്യുക

 

 



അഭിപ്രായങ്ങളൊന്നുമില്ല