കാർത്തിക
കാർത്തിക
മേടം രാശിയിൽ ആദ്യ കാൽ ഭാഗവും ഇടവം
രാശിയിൽ അവസാന മുക്കാൽ ഭാഗവും ഉൾപ്പെടുന്ന നക്ഷത്രം
സ്ത്രീ നക്ഷത്ര ജാതരായ ഇവർ ആരോഗ്യവും
ശക്തിയും ആവേശവും തുളുമ്പുന്ന ജീവിതത്തിനു ഉടമകൾ ആയിരിക്കും പരോപകാരികൾ ആയ ഇവർ
സഭാഷണ പ്രിയരും ആണ് .ആരെയും സംസാരിച്ചു വീഴ്ത്താൻ ഉള്ള ഒരു കഴിവ് ജന്മനാൽ തന്നെ
ഇവർക്ക് ഉണ്ട് .ഏതു രംഗത്തായാലും നന്നായി ശോഭിക്കും കാർത്തിക നക്ഷത്രക്കാർ
സുഖ സൗകര്യങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഈ
കൂട്ടർക്കു വലിയ ഒരു സുഹൃത്ത് വലയം തന്നെ ഉണ്ടായിരിക്കും .ഗുണ ദോഷ ചിന്തകൾ ഇല്ല
എന്നത് ഒരു പോരായ്മയായി കാണാം .വാർധക്യ കാലത്തു വളരെ അധികം മനോവ്യഥകളിൽ
മുഴുകിയിരിക്കുന്ന ഇവർ വിഷാദ രോഗം വരാതെ നോക്കിയാൽ നന്നായിരിക്കും .അതിനായി വിനോദം
,വായന ,കുട്ടികളുമായുള്ള
ഒത്തുകൂടൽ ഇവ സഹായകരമായിരിക്കും .സ്വന്തം അഭിമാനത്തിന് ഭംഗം വരുത്തുന്ന ഒരുവരെയും
ഇവർ വെറുതെ വിടില്ല .അനാവശ്യമായ ദേഷ്യം പ്രകടിപ്പിക്കുന്ന ഈ കൂട്ടർ അതിനു ഒരു
കുറവ് വരാൻ ധ്യാനം പോലുള്ള കാര്യങ്ങൾ ചെയുന്നത് ഗുണകരമാകും .ജനമധ്യത്തിൽ എളുപ്പം
സ്വാധിനം ചെലുത്താൻ കഴിയുന്ന ഈ കൂട്ടർ രാഷ്ട്രീയത്തിൽ നന്നായി ശോഭിക്കാനുള്ള യോഗം
കാണുന്നു .അതുപോലെ ലോഹ സംബന്ധമായ ബിസിനസ് തുടങ്ങുന്നത് നന്നായിരിക്കും
ജീവിതത്തിൽ പല വിധ ക്ലേശങ്ങൾ
അനുഭവിക്കുന്ന ഇവരുടെ കുടുംബജീവിതം അത്ര സുഖകരമായിരിക്കില്ല .നേത്രരോഗങ്ങൾ
പെട്ടെന്ന് പിടിപെടാൻ സാധ്യത കാണുന്നു .
അഗ്നിയാണ് ഇവരുടെ ദേവത
മൃഗം ആട്
പക്ഷി പുള്ള്
അത്തിയാണ് വൃക്ഷം ഒരുപാട് പറമ്പ്
ഉള്ളവർ ആണ് എങ്കിൽ അത്തിമരം നടുന്നത് നന്നായിരിക്കും ഒരുകാരണവശാലും വീടിനോടു
ചേർന്ന് നടരുത്
ജനനം ചന്ദ്ര ദശയിൽ ആയ ഈകൂട്ടർ പുണർതം ,ആയില്യം , തൃക്കേട്ട ,മൂലം ,പൂരാടം എന്നി നാളുകാരുമായി ഇടപെടുമ്പോൾ
സൂക്ഷിക്കണം
Post a Comment