ഭരണി
ഭരണി
ശുക്രദശയിൽ മേടം രാശിയിൽ ജനിക്കുന്ന
ഇവർ സുഖത്തിനും ഭോഗത്തിനും അടിമകൾ ആയിരിക്കും .ലക്‌ഷ്യം നേടുന്നതിന് എന്തും
ചെയ്യാൻ തയാറായിരിക്കും ഈ കൂട്ടർ .ഭരണി നക്ഷത്രക്കാർ ആരോഗ്യമുള്ളവരും ,ദീർഘായുസ് ഉള്ളവരും ആയിരിക്കും .പരിശ്രമശാലികളാണ് എങ്കിലും
സാമ്പത്തിക നേട്ടം കുറവായിരിക്കും .ക്ഷിപ്രകോപികൾ ആയ ഇവർ മറ്റുള്ളവരുടെ അപ്രീതി ഈ
കാരണത്താൽ സമ്പാദിക്കുന്നതായിരിക്കും.സ്ത്രീ സംസർഗം അധികമായി ഉള്ള ഇവർ അതുമൂലം
ധനനഷ്ടം ,മാനഹാനി എന്നിവ ഉണ്ടാകാനുള്ള സാധ്യത കാണുന്നു
.ഏതു കാര്യവും അകം പുറം ചിന്തിക്കുന്നത് ഇവരുടെ ജന്മ സ്വഭാവം ആയി കാണാം .
ഭരണി നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ ദൈവ
ഭക്തി ഉള്ളവരും .പുണ്യ സ്ഥലങ്ങൾ ക്ഷേത്രങ്ങൾ ഇവ സന്ദർശിക്കാൻ
ഇഷ്ടപ്പെടുന്നവരായിരിക്കും .സ്ത്രീകൾ
സ്നേഹം ഉള്ളവർ ആയിരിക്കും പക്ഷെ ചില അവസരങ്ങളിൽ പുരുഷന്മാരെ പോലെ പെരുമാറും
.ദുഃഖം ,സാമ്പത്തികം
മാന്ദ്യം ,ദാരിദ്ര്യം
,ദുരിതം എന്നിങ്ങനെ ഉള്ള അവസ്ഥകളിൽ കൂടെ കടന്നു
പോകാനും ഉള്ള സാധ്യത കൂടുതലായി കാണുന്നു .
പലവിധമായ രോഗാവസ്ഥകളിലൂടെ കടന്നുപോകാൻ
ഉദാഹരണമായി പറഞ്ഞാൽ ദന്ത രോഗം ,ശിരോ രോഗങ്ങൾ ,തൊലിപ്പുറത്തു ഉണ്ടാകുന്നവ എന്നിവ പിടിപെടാൻ ഉള്ള സാധ്യത കൂടുതലായി
കാണുന്നു .
പൈസ കടം കൊടുക്കാതിരിക്കാൻ നോക്കണം ,അതുപോലെ
ബാങ്ക് ലോൺ കഴിവതും ഒഴിവാക്കുക .
അമിത വേഗതയിൽ ഉള്ള വാഹന യാത്ര
ഒഴിവാക്കിയാൽ നന്നായിരിക്കും .
രോഹിണി ,തിരുവാതിര
,പൂയം ,അനിഴം
,തൃക്കേട്ട
എന്നിവരുമായി ഉള്ള സംസർഗം ഒഴിവാക്കിയാൽ നന്ന് .
യമ ദേവൻ ആണ് ഈ കൂട്ടരുടെ ദേവതയായി
കണക്കാക്കുന്നത് .ഓം നമഃശിവായ ദിവസവും നൂറ്റി എട്ടു ഉരു ജപിക്കുന്നത് ദോഷങ്ങൾ
ഉണ്ടെങ്കിൽ മാറാൻ ഉത്തമം ആണ്
ഭരണി നക്ഷത്രക്കാരുടെ മൃഗം ആന ആണ്
ആനയൂട്ട് നടത്തുന്നത് ജന്മ സുകൃതത്തിനു അത്യുത്തമം
പക്ഷി ആയി കണക്കാക്കുന്നത് പുള്ള്
വീട്ടിൽ ഒരു നെല്ലി മരം നടുന്നത് ശുഭ
ദായകം ആണ്
Post a Comment