Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

തൃക്കേട്ട

 തൃക്കേട്ട

വൃശ്ചികം രാശിയിൽ പെടുന്ന നക്ഷത്രം. ദേവത - ഇന്ദ്രൻ. അസുരഗണം. പുരുഷനക്ഷത്രം. മൃഗം - കേഴമാൻ. ഭൂതം - വായു. പക്ഷി - കോഴി. വൃക്ഷം - വെട്ടി. ബുധദശയിലാണ് ഈ നക്ഷത ക്കാരുടെ ജനനം. ഈ നക്ഷത്രക്കാർ പൊതുവേ അധ്വാനശീലരും കർമനിരത രുമായിരിക്കും. സമ്പാദിക്കുന്നതിനേക്കാൾ സുഖജീവിതം നയി

ക്കുന്നതിലായിരിക്കും ഇവർക്കു താൽപര്യം. ഇവർക്ക് അധികം

സുഹൃത്തുക്കൾ ഉണ്ടാകാനിടയില്ല. ഇവർക്ക് ജോലിയിൽ സ്ഥിരത

ഉണ്ടായിരിക്കുകയില്ല. തൃക്കേട്ട നക്ഷത്ര സ്ത്രീകൾ സുന്ദരികളായിരിക്കും. ഇവർ സത്യസന്ധരായിരിക്കും. ദാരിദ്ര്യദുഃഖം, സന്താനദുഃഖം, മനഃക്ലേശം,
[0:52 pm, 18/08/2020] SFG: അപവാദം, കുടുംബജീവിതത്തിൽ ക്ലേശങ്ങൾ എന്നിവ മിക്ക തൃക്കേട്ട നക്ഷത്രജാതരായ സ്ത്രീകൾക്കും ഉണ്ടാകാവുന്നതാണ്. ഇവർക്ക് അർശസ്, പാണ്ടുരോഗം, രക്തസമ്മർദം, ശ്വാസ കോശരോഗങ്ങൾ, രക്തക്കുറവ് എന്നിവ ഉണ്ടാകാം.

പൂരാടം, തിരുവോണം, ചതയം, തിരുവാതിര, പുണർതം,

ഉത്രം, എന്നീ നാളുകാരുമായുള്ള എല്ലാ ബന്ധങ്ങളും തൃക്കേട്ട നക്ഷത്രക്കാർ ഒഴിവാക്കേണ്ടതാണ്. ബന്ധനം, ആഭിചാരം, കോടതി, കേസ് എന്നീ പ്രവർത്തന ങ്ങൾക്ക് തൃക്കേട്ട നക്ഷത്രം ഉത്തമമാണ്.

 

അഭിപ്രായങ്ങളൊന്നുമില്ല