അനിഴം
അനിഴം
വൃശ്ചികം രാശിയിൽ ഉൾപ്പെടുന്ന നക്ഷത്രം. ദേവത - മിത്രൻ. ദേവഗണം. സ്ത്രീനക്ഷതം. മൃഗം - മാൻ. ഭൂതം - അഗ്നി. പക്ഷി - കാകൻ, വൃക്ഷം - ഇലഞ്ഞി, ശനിദശയിലാണ് ഈ നക്ഷത് ക്കാരുടെ ജനനം.
അനിഴം നക്ഷത്രത്തിൽ ജനിക്കുന്നവർ സ്വപ്നം കൊണ്ട്
ധനം സമ്പാദിക്കുന്നവരായിരിക്കും. നിർബന്ധബുദ്ധികളും മനസ സ്ഥത കുറവുള്ളവരുമായിരിക്കും. ഇവർ ലാഭമോഹികളായിരിക്കും. സ്വാതന്ത്ര്യബോധവും ക്രാന്തദർശിത്വവുമുള്ള ഇവർ ഉന്നതനില യിലെത്തുന്നു. ദൈവഭക്തരും കലാകാരൻമാരുമായ ഇവർ സ്വന്തം വീട് വിട്ട് താമസിക്കുന്നു. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് സ്വഭാവശുദ്ധി,
പ്രസന്നമായ മുഖഭാവം, കലാവാസന, കുടുംബജീവിതവിജയം.
എന്നിവയുണ്ടായിരിക്കും. ഇവർ അഹങ്കാരവും ആഡംബരഭ്രമവും
ഇല്ലാത്തവരുമായിരിക്കും. ഈ നക്ഷത്രക്കാർക്ക്, വാതം, പ്രമേഹം, ഹൃദ്രോഗം, ഗുഹ്യ രോഗങ്ങൾ, രക്തസമ്മർദം എന്നിവ പിടിപെടാനിടയുണ്ട്.
മൂലം, ഉത്രാടം, തിരുവാതിര, അവിട്ടം, പുണർതം, എന്നീ നാളുകാരുമായുള്ള എല്ലാ ബന്ധങ്ങളും അനിഴം നക്ഷത്രക്കാർ ഒഴിവാക്കേണ്ടതാണ്. വിവാഹത്തിനും മറ്റു ശുഭകാര്യങ്ങൾക്കും അനിഴം നക്ഷത്രം ഉത്തമമാണ്
Post a Comment