മരണഭയം രോഗഭയം എന്നിവ മാറാൻ ഈ ഒരു മന്ത്രം മതി
മരണഭയം രോഗഭയം എന്നിവ മാറാൻ ഈ ഒരു മന്ത്രം മതി
ഇന്നത്തെ ലോകത്തിന്റെ അവസ്ഥയിൽ മനുഷ്യൻ ആകെപ്പാടെ ഭയപ്പാടിൽ ആണല്ലോ എന്ത് ചെയ്യണം ,എവിടെ ഒകെ പോകാം ,പോയാൽ വല്ലതും പറ്റുമോ ,എനിക്ക് രോഗം വരുമോ ,വന്നാൽ മാറുമോ ,മരിച്ചു പോകുമോ ,രോഗങ്ങൾ വന്നാൽ എന്ത് ചെയ്യണം ,സാമ്പത്തിക അടിത്തറ ഇളകുമൊ എന്നെല്ലാം ഉള്ള അനവധിയായ സംശയങ്ങൾ ആണ് .മാനസികമായി തകർന്നു നിൽക്കുന്ന അവസ്ഥ .ഇങ്ങനെ മാനസികമായി ബുദ്ധിമുട്ടുന്നവർക്കു മാനസികമായി ശക്തിയും ,ഈശ്വരാനുഗ്രഹം പ്രധാനം ചെയ്യുന്നതും സർവഥാ സകല വിധ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ഒരു മന്ത്രം ആണ് മഹാ മൃതുഞ്ജയ മന്ത്രം
ഏതു ഭയത്തിനെയും ഹനിക്കാനുള്ള പ്രാപ്തി ഇതിനുണ്ട് .ദിവസവും 108 ഉരു രാവിലെ കുളിച്ചു ശുദ്ധമായി വന്നതിനു ശേഷം ജപിക്കുക .ജപ ശേഷം മാത്രമേ പച്ച വെള്ളം പോലും കുടിക്കാവൂ.പറ്റുമെങ്കിൽ ജപത്തിനു മുൻപ് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു തുളസിയില ഇട്ടു വെക്കുക ജപ ശേഷം അത് കുടിക്കുക അതിനു ശേഷം മാത്രമേ മറ്റു കാര്യങ്ങളിൽ ഏർപ്പെടാവു .
മന്ത്രം ജപിക്കുന്നതിനു മുൻപും ശേഷവും ഈ പറയുന്ന ഛന്ദസ്സ് പറയണം
കഹോള ഹൃഷി(എന്നാൽ ഈ മന്ത്രം എഴുതിയ ആൾ )
അനുഷ്ടിപ് ചന്ദ(അനുഷ്ടിപ് എന്ന ഛന്ദസ്സിൽ ആണ് ഈ മന്ത്രം എഴുതിയിരിക്കുന്നത് )
മൃതുഞ്ജയോ മഹാ രുദ്രോ ദേവത (ഈ മന്ത്രം ഉൾകൊള്ളുന്ന ദേവത സങ്കൽപം )
ഈ മുന്ന് കാര്യങ്ങൾ തുടക്കത്തിലും ഒടുവിലും പറഞ്ഞ ശേഷം മാത്രമേ മന്ത്രം ജപിക്കവും .ഏതു മന്ത്രവും ഛന്ദസ്സ് തൊട്ടു മാത്രമേ ജപിക്കാൻ പാടുള്ളു
മന്ത്രം സാവധാനം ചൊല്ലി കേൾപ്പിക്കാം .ശ്രദ്ധയോടുകൂടി കേൾക്കുക
കഹോള ഹൃഷി
അനുഷ്ടിപ് ചന്ദ
മൃതുഞ്ജയോ മഹാ രുദ്രോ ദേവത
ഓം ത്രയമ്പകം യജമാഹേ സുഗന്ധിമ്മ് പുഷ്ടി വർധനം
ഉരുവാരുകമിവ ബന്ധനാൽ മത്യുർ മുക്ഷീയം അമൃതാത്
വളരെ ശ്രദ്ധയോടും ഭക്തിയോടും കുടി മന്ത്രങ്ങൾ ജപിക്കുക എന്നാൽ മാത്രമേ ഫലം പ്രാപ്തമാകുകയുള്ളു .
അതുപോലെ തന്നെ ശുദ്ധവും വൃത്തിയും ഉള്ള സ്ഥലം വേണം പൂജാമുറി ഉണ്ടെങ്കിൽ അത്യുത്തമം .ഭഗവാൻ പരമശിവന്റെ എല്ലാവിധ ഐശ്വര്യങ്ങളും നിങ്ങളിലേക്ക് എത്തട്ടെ എന്ന പ്രാർഥനയോടെ നിര്ത്തുന്നു
Post a Comment