Header Ads

ഈ ബ്ലോഗിൽ പ്രധാനമായും പ്രതിപാദിക്കുന്നതു ജ്യോതിഷവും അതോടുകൂടിയ അടിസ്ഥാന തത്ത്വങ്ങളും ആണ് .അതോടൊപ്പം തന്നെ സംഖ്യശാസ്ത്രം ,മന്ത്രികം ,താന്ത്രികം ,വൈദികം,എന്നിങ്ങനെ ഉള്ള വിഷയങ്ങളെപ്പറ്റിയും ഉള്ള അറിവുകളും പ്രായോഗിക വശങ്ങളും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ് .

ചോതി

 ചോതി

തുലാം രാശിയിൽ പെടുന്ന നക്ഷത്രം. ദേവത - വായു. ദേവ ഗണം. പുരുഷനക്ഷത്രം. ഭൂതം - അഗ്നി. പക്ഷി - കാകൻ. വൃക്ഷം - നീർമരുത്. രാഹുദശയിലാണ് ഈ നക്ഷത്രക്കാരുടെ ജനനം.

സ്വന്തം പ്രയത്നം കൊണ്ട് പുരോഗതി നേടാൻ ഇഷ്ടപ്പെടു ന്നവരാണ് ചോതി നക്ഷത്രക്കാർ. ഇവർ സത്യവും ന്യായവും വിന യവുമുള്ളവരാണ്. നിരീക്ഷണപാടവവും ബുദ്ധിശക്തിയും വിവേ ചനബുദ്ധിയും ഇവർക്കു ജന്മസിദ്ധമാണ്. സഹായമഭ്യർഥിക്കുന്ന വരെ ഇവർ സഹായിക്കും. എന്നാൽ നല്ല സുഹൃത്തുക്കളേയും കാപട്യക്കാരേയും തിരിച്ചറിയാൻ ഇവർക്കു കഴിയില്ല. ഇവർ എല്ലായ്പ്പോഴും ജനങ്ങളുമായി ഇടപഴകുവാൻ. ഇഷ്ടപ്പെടുന്നവ രാണ്.

ബന്ധുഗുണം, സൽസന്താനഭാഗ്യം, സമ്പത്ത്, സൗന്ദര്യം, സ്വഭാവഗുണം, വാക്കുകളിൽ മിതത്വം, ഭർതൃഭക്തി, കുടുംബാംഗ
 ങ്ങളോട് സ്നേഹബഹുമാനങ്ങൾ എന്നിവ ഉള്ളവരായിരിക്കും ചോതിനക്ഷതസ്ത്രീകൾ,

നടുവേദന, നേത്രരോഗം, വൃക്കരോഗം, അർശസ്, ത്വക്രോ ഗങ്ങൾ എന്നിവയാണ് ചോതി നക്ഷത്രക്കാർക്ക് പിടിപെടാനിട യുള്ള അസുഖങ്ങൾ.

അനിഴം, കാർത്തിക, മൂലം, ഉത്രാടം, രോഹിണി, മകയിരം, ആയില്യം എന്നീ നാളുകാരുമായുള്ള എല്ലാ ബന്ധങ്ങളും ചോതി നക്ഷത്രക്കാർ വർജിക്കേണ്ടതാണ്.

 

അഭിപ്രായങ്ങളൊന്നുമില്ല